കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം നായയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.(Rabies has been confirmed in a stray dog that bit passengers at Kannur railway station)
ഇന്നലെയാണ് 18 യാത്രക്കാരെ നായ കടിച്ചത്. ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ ആക്രമിച്ച നായ അവരുടെ വസ്ത്രവും കടിച്ചു കീറി. തുടർന്ന് സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെയും നായ പിന്തുടർന്ന് ആക്രമിച്ചു.
സംഭവ ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ നായയെ റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.