web analytics

കൊച്ചി മെട്രൊ സ്റ്റേഷനിലും കോഴിക്കോട് മാളിലും മദ്യവിൽപ്പന തുടങ്ങാൻ ബവ്റിജസ് കോർപറേഷൻ; ക്യൂ നിൽക്കാതെ വാങ്ങാം 900 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യങ്ങൾ; വരുന്നു 5 സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ

തിരുവനന്തപുരം: പെപ്സിയും കൊക്കോ കോളയുമൊക്കെ അടിപൊളിയായി ഡിസ്പ്ലേ ചെയ്യുന്നത് കണ്ടിട്ടില്ലേ, ഇനി അതുപോലെ തന്നെ മനോഹരമായി മദ്യ കുപ്പികൾ ഡിസ്പ്ലേക്ക് വെയ്ക്കും.

സ്വന്തം ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ മദ്യക്കമ്പനികൾക്കു സ്പോൺസർഷിപ്പിലൂടെ അവസരവുമൊരുക്കാനാണ് ബവ്റിജസ് കോർപറേഷൻ്റെ തീരുമാനം.

ക്യൂ ഇല്ലാതെ മദ്യം വിൽക്കാൻ ഇപ്പോഴുള്ള പ്രീമിയം ഷോപ്പുകൾക്കു പുറമേ തുടങ്ങുന്ന, ബവ്റിജസ് കോർപറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളിലാവും മദ്യകമ്പനികൾക്ക് ബ്രാൻഡ് ഡിസ്പ്ലേക്ക് അവസരം ഒരുങ്ങുന്നത്.

 കൊച്ചിയിൽ രണ്ടും തൃശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ 2 മാസത്തിനകം തുടങ്ങാനാണ് പദ്ധതി. കോഴിക്കോട്ട് മാളിലും കൊച്ചിയിൽ മെട്രോ സ്റ്റേഷനിലുമാണ് ഷോപ്പ് തുടങ്ങുന്നത്.

നിലവിൽ ബവ്കോയുടെ 285 ഷോപ്പുകളിൽ 162 എണ്ണം പ്രീമിയം എന്ന പേരിലുള്ള സെൽഫ് ഹെൽപ് ഷോപ്പുകളാണ്. 500 രൂപയ്ക്കു മുകളിലുള്ള മദ്യമാണ് ഇവിടെ വിൽപ്പന നടത്തുന്നത്. 

സൂപ്പർ പ്രീമിയം ഷോപ്പുകളിൽ 900 രൂപയ്ക്കു മുകളിലുള്ള മദ്യം മാത്രമാകും വിൽക്കുക. പൂട്ടിപ്പോയ 68 എണ്ണം ഉൾപ്പെടെ 243 ഷോപ്പുകൾക്ക് വാടകക്കെട്ടിടം ലഭിക്കാത്ത സ്ഥിതി മാറി.  ‘ബവ് സ്പേസ്’ പോർട്ടലിൽ 330 പേർ കെട്ടിടം വാടകയ്ക്കു നൽകാൻ സമ്മതമറിയിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന് പരാതി

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന്...

Related Articles

Popular Categories

spot_imgspot_img