ഒരിക്കൽ കിലോമീറ്ററുകൾ താണ്ടി തിരിച്ചെത്തി; പത്തുവർഷം പോലീസുകാരെ പൊന്നുപോലെ നോക്കി; തൃക്കാക്കര സ്റ്റേനിലെ വളർത്തുനായ ടൈ​ഗർ ഒടുവിൽ യാത്രയായി

കാ​ക്ക​നാ​ട്: കഴിഞ്ഞ പത്തു വർഷത്തിനിടെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുള്ളവർക്കെല്ലാം ടൈ​ഗറിനെ പരിചയമുണ്ടാകും. പോലീസ് നായ അല്ലെങ്കിലും അതേ പ്രൗഡിയിൽ സ്റ്റേഷൻ അടക്കി ഭരിച്ചിരുന്ന ടൈ​ഗറിനെ. കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ന്ത് ആ​വ​ശ്യ​ങ്ങ​ൾ​ക്കും പൊ​ലീ​സ് സം​ഘം പുറത്തേക്ക് ഇ​റ​ങ്ങി​യാ​ലും കൂ​ടെ ടൈ​ഗ​റും ഉ​ണ്ടാ​കും.

ക​ല​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ലെ സ​മ​ര വേ​ദി​ക​ളി​ൽ പൊ​ലീ​സി​നൊ​പ്പം ടൈ​ഗ​റും സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ്. എ​ത്ര പൊ​ലീ​സു​കാ​ർ കൂ​ട്ടം കൂ​ടി നി​ന്നാ​ലും തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​രെ തി​രി​ച്ച​റി​ഞ്ഞ് അ​വ​ർ​ക്ക​രി​കി​ൽ അ​വ​ൻ നി​ല​യു​റ​പ്പി​ക്കുമായിരുന്നു.

നാലു വർഷങ്ങൾക്ക് മുമ്പ് 2020ൽ ​അ​പ​ക​ട​ത്തി​ൽ കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ടൈ​ഗ​റെ മ​ര​ടി​ലെ ശ്ര​ദ്ധ മൊ​ബൈ​ൽ ആ​ർ​ട്ടി​ഫി​ഷ​ൻ ഇ​ൻ​സി​മി​നേ​ഷ​ൻ ആ​ൻ​ഡ് വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​റാം ദി​വ​സം അ​വി​ടെ നി​ന്ന്​ ചാ​ടി കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി ന​ട​ന്ന് തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ തിരിച്ചെത്തിയിരുന്നു.

2016ൽ ​സ്വാ​ത​ന്ത്ര്യ ദി​ന ത​ലേ​ന്ന്​ ക​ല​ക്ട​റേ​റ്റ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ പ​ന്ത​ലി​ൽ ഡ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ യ​തീ​ഷ്‌​ച​ന്ദ്ര വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​നെ​ത്തി​യ തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ക​മ്പ​ടി​യാ​യി അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ എ​ത്തി പി​ൻ​നി​ര​യി​ൽ കി​ട​പ്പു​റ​പ്പി​ച്ച ടൈ​ഗറിനെ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്​ പൊ​ലീ​സ് അ​ന്ന്​ യോ​ഗ സ്‌​ഥ​ല​ത്ത്​ നി​ന്നു മാ​റ്റി​യ​ത്.

അങ്ങനെയെല്ലാം തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉദ്യോ​ഗസ്ഥരുടെ അരുമയായിരുന്ന വ​ള​ർ​ത്തു​നാ​യ്​ ‘ടൈ​ഗ​ർ’ ഇ​നി​യി​ല്ല. കാ​റി​ടി​ച്ചാ​യി​രു​ന്നു ടൈ​ഗറിന്റെ അ​ന്ത്യം.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

Related Articles

Popular Categories

spot_imgspot_img