കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജിയിലാണ് കോടതി നിർദേശം. വിശദമായ വാദത്തിനായി ഹർജി ഡിസംബര്‍ 9 ന് പരിഗണിക്കും. (Death of Naveen Babu; High Court orders to submit case diary)
കൊലപാതകം എന്നാണോ പറയുന്നത്. അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല, കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.
കുടുംബത്തിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് കോടതിയുടെ അറിയിപ്പ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി അവശ്യപ്പെട്ടു.
വയനാട്ടിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിൽ ഇടിച്ചു; 19 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് സ്റ്റാഫുകള്‍ക്കും പരിക്ക്