വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

കൽപ്പറ്റ: വയനാട് കൊല്ലിമൂലയിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ഓഫീസർ പി കൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Incident of demolishing tribal huts in Wayanad; Section Forest Officer Suspended)

തിരുനെല്ലി പഞ്ചായത്തിലാണ് സംഭവം. തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ വനത്തിനോട് ചേർന്നുള്ള കൊള്ളിമൂല ആദിവാസി സെറ്റിൽമെന്റിലെ മൂന്ന് വീടുകളാണ് വനം വകുപ്പ് പൊളിച്ചു കളഞ്ഞത്. പകൽ സമയത്ത് പോലും കാട്ടാനയുടെ ശല്യം രൂക്ഷമായ പ്രദേശത്ത് ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. തുടർന്ന് ഗർഭിണികളും കുട്ടികളുമടങ്ങിയ കുടുംബം പുലരുവോളം വനത്തിലാണ് കഴിഞ്ഞത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെയാണ് കുടിലുകൾ പൊളിച്ചത്. ഇവരുടെ ഭക്ഷണ പാത്രങ്ങൾ വലിച്ചെറിഞ്ഞു. സംഭവത്തിൽ ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ആദിവാസികളെ അണിനിരത്തി കോൺഗ്രസ് തോൽപ്പെട്ടി റേഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ ഡി.എഫ്.ഒയുമായി നടത്തിയ ചർച്ചയിൽ ആദിവാസികളെ വനം വകുപ്പിന്റെ ഡോർമെറ്ററിയിലേക്ക് മാറ്റി. പൊളിച്ച വീടുകൾ വീണ്ടും നിർമ്മിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

Other news

ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങുന്ന ആദ്യ ഭിന്നശേഷിക്കാരൻ; ഹീറോയായി പാരാലിംപിക്‌സ് താരം ജോൺ മക്‌ഫാൾ

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങി പാരാലിംപിക്‌സ് മെഡലിസ്റ്റും, യൂറോപ്യൻ...

കഴുത്തിൽ ബെൽറ്റ് മുറുക്കി, സ്റ്റൂളുകൊണ്ട് മർദിച്ചു, മുറിയിൽ പൂട്ടിയിട്ടു; ഭർത്താവിന്റെ വീട്ടിൽ യുവതി നേരിട്ടത് ക്രൂര പീഡനം

കണ്ണൂര്‍: യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. കണ്ണൂര്‍ ഉളിക്കലില്‍...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്110 ജീവനുകൾ. പരിക്കേറ്റത്...

നോട്ടിംഗ്ഹാം നഗരമധ്യത്തിൽ പട്ടാപ്പകൽ കൗമാരക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവം: 16 വയസ്സുകാരൻ അറസ്റ്റിൽ

നോട്ടിംഗ്ഹാം നഗരമധ്യത്തിൽ കൗമാരക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ 16 വയസ്സുകാരനെ പോലീസ്...

Related Articles

Popular Categories

spot_imgspot_img