web analytics

പാലക്കാട്ടെ വോട്ടുകൾ എവിടെ പോയി? ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ; ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്തും

കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോല്‍വിയും വോട്ടുചോർച്ചയും വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും.

സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിട്ടുള്ളതെങ്കിലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വി പ്രധാന വിഷയമാകും.

ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ കനത്ത പരാജയം ചർച്ചയാക്കാനാണ് ഒരു വിഭാഗം ഒരുങ്ങുന്നത്. വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് യോഗത്തില്‍ ചർച്ച ചെയ്യും.

പാലക്കാട്ടെ പരാജയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങളുയരുകയും അദ്ദേഹം പരസ്യമായി മറുപടി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ യോഗത്തില്‍ അതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നാണു വിവരം.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയത് പ്രധാന ചർച്ചയാകും. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഇത്തവണയും രണ്ടാം സ്ഥാനത്താണെങ്കിലും പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറഞ്ഞത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമായിരുന്നു പാലക്കാട്.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

യുദ്ധഭീതിക്കിടയിൽ ദുബായ് എയർപോർട്ടിൽ ആ കൊച്ചുപെൺകുട്ടി നൽകിയ പേപ്പർ; സോഷ്യൽ മീഡിയയിൽ കണ്ണീരണിയിക്കുന്ന കാഴ്ച!

ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾ പുകയുന്നതിനിടയിൽ, ലോകമെമ്പാടുമുള്ള പ്രവാസികളും യാത്രക്കാരും ആശങ്കയുടെ നിഴലിലാണ്. ...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം പാലക്കാട് ബിജെപിയും...

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ...

കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പാലയിൽ വീണ്ടും ജോസ് കെ. മാണി, പെരുമ്പാവൂരിൽ ബേസിൽ പോൾ

കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പാലയിൽ വീണ്ടും ജോസ്...

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ...

Related Articles

Popular Categories

spot_imgspot_img