സ്ഥിരമായി റേഷൻ വാങ്ങാത്തവരാണോ? പണി വരുന്നുണ്ട്; 5 വർഷത്തിനിടെ റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത് 61730 കുടുംബങ്ങൾ

കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് 61730 കുടുംബങ്ങളാണ് റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത്.
സ്ഥിരമായി റേഷൻ വാങ്ങാത്തതിന്റെ പേരിലാണ് പുറത്താക്കൽ.

മലപ്പുറം ജില്ലയിൽ മാത്രം 2363 കുടുംബങ്ങളെ പിഎച്ച്എച്ച്, എഎവൈ, എൻപിഎസ് എന്നീ മുൻഗണനാ വിഭാഗങ്ങളിൽനിന്ന് മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റി. 3 മാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങാത്തതിന്റെ പേരിലാണ് ഇത്രയും പേർ ഒന്നിച്ച് പുറത്തായത്.

അധികൃതർ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ഇവരുടെ മുൻഗണനാ റേഷൻ കാർഡുകളെല്ലാം ഇതിനകം തന്നെ മുൻഗണനേതര വിഭാഗത്തിലേക്കു മാറിയിട്ടുണ്ട്.

അതേസമയം മലപ്പുറം ജില്ലയിൽ വിവിധ കാരണങ്ങളാൽ കഴിഞ്ഞ 3 വർഷത്തിനിടെ ഇവരുൾപ്പെടെ 31978 കുടുംബങ്ങളാണു മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത്.

മുൻഗണനാ കാർഡിന് അർഹരല്ലെന്ന് ബോധ്യം വന്നതിനാൽ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറിയവരാണ് ബാക്കിയുള്ളവരിൽ ഏറെയും.

അർഹതയില്ലാത്തതിന്റെ പേരിൽ അധികൃതർ അന്വേഷണം നടത്തി നീക്കംചെയ്തവരുമുണ്ട് ഈ ലിസ്റ്റിൽ. 25,000 രൂപയിലധികം മാസ വരുമാനം, ടാക്സി ഒഴികെയുള്ള നാലുചക്ര വാഹനം,1000 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള വീട്, ഒരേക്കറിലേറെ ഭൂമി എന്നിവയുള്ളവരാണ് മുൻഗണനാ റേഷൻ കാർഡിന് അർഹതയില്ലാത്തവർ.

മുൻഗണനാ വിഭാഗത്തിൽ (പിഎച്ച്എച്ച്) നിന്ന് 1594 പേർ, അന്ത്യോദയ (എഎവൈ) വിഭാഗത്തിൽനിന്ന് 155 പേർ, മുൻഗണനേതരം സബ്സിഡി (എൻപിഎസ്) വിഭാഗത്തിൽനിന്ന് 614 പേർ, എന്നിങ്ങനെയാണ് സ്ഥിരമായി റേഷൻ വാങ്ങാത്തതിന്റെ പേരിൽ പുറത്തായവരുടെ കണക്കുകൾ.

എഎവൈ വിഭാഗത്തിന് പ്രതിമാസം 30 കിലോ അരിയും പിഎച്ച്എച്ച് വിഭാഗത്തിന് ആളൊന്നിന് 4 കിലോ അരിയും സൗജന്യമായാണ് ലഭിക്കുന്നത്.

എൻപിഎസ് വിഭാഗക്കാർക്ക് ആളൊന്നിന് 2 കിലോ അരി വീതം നാലു രൂപ തോതിലാണ് ലഭിക്കുന്നത്. മുൻഗണനേതര വിഭാഗക്കാർക്ക് 5 കിലോ അരിയാണു കിട്ടുന്നത് കിലോഗ്രാമിന് 10.90 രൂപ ഇതിനു നൽകണം.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img