പാർട്ടി നേതൃത്വവുമായി ഭിന്നത! ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ തുടരുന്നത് ശരിയല്ല; ഇനി സജീവ രാഷ്ട്രീയത്തിനില്ല വഴിമാറുന്നു എന്ന് പി.ആയിഷ പോറ്റി

ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നതിനൊപ്പം കാൽമുട്ടിന് വേദനയുണ്ട്. രണ്ട് മാസമായി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നതിനാലാണ് സജീവ രാഷ്ട്രീയം ഒഴിവാക്കുന്നതെന്ന് കൊട്ടാരക്കര മുൻ സിപിഎം എംഎൽഎ പി.ആയിഷ പോറ്റി. എന്നാൽ പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നിലെന്ന് സൂചനയുണ്ട്. എന്നാൽ ഇതെല്ലാം നിഷേധിച്ചാണ് വാർത്താസമ്മേളനം നടത്തിയത്.

“ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ ഇങ്ങനെ തുടരുന്നത് ശരിയല്ല. പാർട്ടി എന്നെ അവഗണിച്ചു എന്നൊന്നും പറയുന്നില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. മണ്ഡലത്തിൽ നിന്നും മൂന്ന് തവണ ജയിച്ചു. ഞാൻ മാറിയാൽ മാത്രമല്ലേ മറ്റൊരാൾക്ക് വരാൻ കഴിയുകയുള്ളൂ.” എന്നായിരുന്നു ആയിഷ പോറ്റിയുടെ പ്രതികരണം.

നേരത്തെ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗത്വത്തിൽ നിന്നും ആയിഷ പോറ്റിയെ സിപിഎം ഒഴിവാക്കിയിരുന്നു. ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയത് എന്നാണ് സിപിഎം നൽകിയ വിശദീകരണം. സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററായി ഇപ്പോഴും തുടരുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

Related Articles

Popular Categories

spot_imgspot_img