ഫുട്ബാൾ പ്രേമികൾ കാത്തിരുന്ന ആ വാർത്ത ഒടുവിൽ എത്തി. അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിൽ എത്തുമെന്ന് അറിയുന്നു. Argentina team coming to Kerala
കേരളത്തിലേക്ക് വരാൻ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ടീമിന് ലഭിച്ചതായി സൂചനകൾ ലഭിച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ കേരള സർക്കാർ അർജന്റീന സർക്കാരിനെയും ഫുട്ബോൾ അസോസിയേഷന്റെയും ബന്ധപ്പെടുകയായിരുന്നു. നാളെ രാവിലെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ വിളിച്ചു ചേർക്കുന്ന വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും.
അതേസമയം, സൂപ്പർ താരം മെസ്സിയുടെ വരവ് സംബന്ധിച്ച ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അർജന്റീന ഫുട്ബോൾ അസോസിയേഷനാണ്.
രണ്ട് മത്സരങ്ങൾ കേരളത്തിൽ അർജന്റീന കളിക്കുമെന്ന് ഇപ്പോൾ അറിയാൻ സാധിക്കുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിനെക്കുറിച്ച് കായിക മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കും.