നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; സര്‍വകലാശാല അന്വേഷണ സംഘം അമ്മുവിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ വീട്ടിലെത്തി ആരോഗ്യസർവ്വകലാശാല അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. സ്റ്റുഡൻ്റ് അഫേഴ്സ് ഡീൻ ഡോ. വി വി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. പത്തനംതിട്ട എസ്എംഇ നഴ്സിംഗ് കോളേജിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ട ശേഷമാണ് സംഘം തിരുവനന്തപുരത്തെത്തിയത്.(Nursing student Ammu’s death; The university investigation team took statement from family)

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കിടെ മരണം സംഭവിക്കുകയായിരുന്നു. അമ്മുവിൻ്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ സർവ്വകലാശാലയുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ സ​ഹ​പാ​ഠികളില്‍ നിന്നുള്ള മാ​ന​സി​ക പീ​ഡ​നമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സ​ഹ​പാ​ഠി​ക​ളാ​യ മൂ​ന്ന് പേ​ർക്ക് എതിരെയാണ് അമ്മുവിൻ്റെ കുടുംബം രംഗത്ത് വന്നത്. ഇവര്‍ നിരന്തരം ശ​ല്ല്യ​പ്പെ​ടു​ത്തി​യിരുന്നു​ എന്നാണ് ആരോപണം.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗൈ​ന​ക് പ്രാ​ക്ടി​സി​നു പോ​യ സ​മ​യ​ത്ത് കുട്ടികള്‍ തമ്മില്‍ വഴക്കിട്ടെന്നും ഇവര്‍ പിന്നീട് മ​ക​ള്‍ക്ക് എതിരെ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നുമാണ് കുടുംബം പറഞ്ഞിരുന്നത്. ടൂ‌​ർ കോ​ർ​ഡി​നേ​റ്റ​ർ സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യി​ട്ടും ഭീ​ഷ​ണി​പ്പെടുത്തൽ തുടർന്നെന്നും കാണാതായ ലോ​ഗ് ബു​ക്കി​നുവേണ്ടി കുട്ടിയുടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​ത് മകളെ മാനസികമായി ഉലച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക്

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക് ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു താമസിച്ചിരുന്ന...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

Related Articles

Popular Categories

spot_imgspot_img