web analytics

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ  100 കോടിയുടെ അഴിമതി; വിശദമായ അന്വേഷണത്തിന്‌ ഉത്തരവിട്ട് സഹകരണ വകുപ്പ്‌ 

തിരുവനന്തപുരം:  പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ നടന്ന 100 കോടിയുടെ അഴിമതിയെക്കുറിച്ച്‌ വിശദ അന്വേഷണത്തിന്‌ സഹകരണ വകുപ്പ്‌ ഉത്തരവിട്ടു. 

ഒന്നര പതിറ്റാണ്ടിലേറെയായി യുഡിഎഫ്‌ ഭരിക്കുന്ന അർബൻ സഹകരണ ബാങ്കിൽ വായ്‌പാ തിരിമറിയിലൂടെ വൻ വെട്ടിപ്പ്‌ നടത്തിയെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

മൂന്നു ബ്രാഞ്ചുള്ള ബാങ്കിനെ നയിക്കുന്നത്‌ കോൺഗ്രസാണ്‌. ബാങ്കിനെ തട്ടിപ്പുകാരിൽനിന്ന്‌ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ നിക്ഷേപകർ സമരത്തിലാണ്‌.

ഇതേ തുടർന്നാണ്‌ സഹകരണ വകുപ്പ്‌ 65 പ്രകാരമുള്ള തുടരന്വേഷണത്തിലേക്കും നടപടികളിലേക്കും കടന്നത്‌. കേസിലെ 18 പ്രതികളിലൊരാളായ ലീഗ്‌ നേതാവ്‌ എസ് ഷറഫ് ശ്രീലങ്കയിലേക്ക്‌ രക്ഷപ്പെടാൻ ശ്രമിക്കവെ പിടിയിലായിരുന്നു. 

പ്രതികളെ അറസ്‌റ്റ്‌ ചെയ്യണമെന്ന ആവശ്യം ശക്തമാണ്‌. ഭരണസമിതിയിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിക്ഷേപകരുടെ സമിതിയും മത്സരരംഗത്തുണ്ട്‌. 

വ്യാജ ആധാരങ്ങളിലൂടെ പലരുടെയും പേരിൽ വായ്‌പയെടുത്ത് തട്ടിപ്പ്‌ നടത്തിയെന്നാണ്‌ ഡിസിസി അംഗങ്ങളും പ്രാദേശിക നേതാക്കളുമായ മുൻ ഭരണസമിയംഗങ്ങൾക്കെതിരായ കേസ്‌. 

ഒരേഭൂമി പലപേരിൽ പണയപ്പെടുത്തി വായ്‌പയെടുത്തു. ഒരു വസ്‌തുവിൽ 20 ലക്ഷം രൂപയിലധികം നൽകരുതെന്ന വ്യവസ്ഥ നിലനിൽക്കെ, ബാധ്യതയുള്ള ഭൂമി ഈടുവാങ്ങി വായ്പനൽകിയെന്നും കണ്ടെത്തി. 

പിടിയിലായ ലീഗ്‌ നേതാവ്‌ ഷറഫാണ്‌ വ്യാജ, ബിനാമി വായ്‌പകൾ തരപ്പെടുത്തിയത്‌. ഇയാളിൽനിന്ന് 1.93 കോടി രൂപ പിഴയീടാക്കാൻ സഹകരണ ജോയിന്റ്‌ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു.

 മൂന്നു മുൻ ബാങ്ക് പ്രസിഡന്റുമാർ,  മുൻ സെക്രട്ടറി, എന്നിവരുൾപ്പെടെ പ്രതികളിൽനിന്ന്‌ 33.33 കോടി രൂപ പിഴചുമത്തി ഈടാക്കാനും ഉത്തരവുണ്ട്‌

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

ഏജന്റുമാരുടെ മുതലെടുപ്പിന് അവസാനമാകുന്നു; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി ഇനിയുമുതൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട്...

ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം.തെരഞ്ഞെടുപ്പ് ഡ്യൂട്ടികളെ തുടര്‍ന്ന്...

നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ? ശരീരം നൽകുന്ന ഈ സൂചന അവ​ഗണിക്കരുത്

നഖങ്ങൾ പെട്ടെന്ന് പൊട്ടുകയോ അടർന്നു പോവുകയോ ചെയ്യുന്ന അവസ്ഥയാണ് ബ്രിറ്റിൽ നെയിൽ...

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 പ്രധാന ആക്രമണങ്ങളുടെ സൂത്രധാരൻ

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ചെന്നൈ: ഇന്ത്യയിലെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img