web analytics

ഇപ്പോൾ അത് ദൈവത്തിൻ്റെ സ്വന്തം നാടല്ല; ദുരന്തങ്ങൾ ആവർത്തിക്കുന്നു; സുരക്ഷിതമല്ലാത്ത ടൂറിസം ഇടങ്ങളുടെ ‘നോ ലിസ്റ്റില്‍’ കേരളവും

തിരുവനന്തപുരം; കണ്ടിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോഡോറിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

85 വര്‍ഷമായി ഇത്തരത്തിലുള്ള പട്ടിക ഫോഡോര്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍ ബഹിഷ്‌ക്കരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയല്ല ഇതെന്നാണ് ഫോഡോറിന്റെ വിശദീകരണം.

പ്രശ്‌നപരിഹാരത്തിന്റെ ആദ്യ ഘട്ടം ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയലാണെന്നാണ് ഇവരുടെ പക്ഷം. വിനോദസഞ്ചാരം പ്രകൃതിക്കും ഭൂമിക്കും ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കുന്നതിനും മികച്ച രീതിയിലുള്ള ടൂറിസം അനുഭവം സാധ്യമാക്കുന്നതിനുമാണ് ശ്രമമെന്നും ഇവര്‍ പറയുന്നു.

അതേസമയം, കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഇവരുടെ ഗോ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് മേഘാലയ ഇടം പിടിച്ചു. തുടരെയുണ്ടായ പ്രകൃതി ദുരന്തങ്ങളും സംസ്ഥാനത്തെ ജലാശയങ്ങള്‍ മലിനമാണെന്ന പ്രചാരണവുമാണ് കേരളത്തിന് തിരിച്ചടിയായത്.

ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടികാട്ടി കേരളത്തെ നോ ലിസ്റ്റ് 2025 പട്ടികയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഏജന്‍സി. ഫോഡോഴ്‌സ് ട്രാവന്‍ എന്ന കമ്പനിയാണ കേരളം വിനോദസഞ്ചാരത്തിന് സുരക്ഷിത ഇടമല്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം ഉള്‍പ്പെടെ ലോകത്തെ 15 പ്രദേശങ്ങളാണ് പട്ടികയില്‍.

സമീപകാലത്തുണ്ടായ വയനാട് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കായലുകളിലെ മലിനീകരണ റിപ്പോര്‍ട്ടുകളും കമ്പനി റിപ്പോര്‍ട്ടില്‍ പറയുണ്ട്. കമ്പനി നവംബര്‍ 13-ന് പ്രസിദ്ധീകരിച്ച ‘നോ ലിസ്റ്റ്’ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക സ്ഥലം കേരളമാണ്.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലും കേരളത്തിലെ പുഴകളും ജലസ്രോതസ്സുകളും മലിനമാകുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അമിതമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചെന്നും ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കൂടിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതാനും ദശാബ്ദങ്ങളായി ഉരുള്‍പൊട്ടല്‍ സാധ്യതയെപ്പറ്റി മുന്നറിയിപ്പുണ്ടായിട്ടും കാര്യമായി എടുത്തില്ല. 2015നും 2022നുമിടയില്‍ രാജ്യത്തുണ്ടായ 3,782 ഉരുള്‍പൊട്ടലുകളുടെ 60 ശതമാനവും കേരളത്തിലാണു സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Kerala has been featured in the ‘No List 2025’ published by Fodors, a California-based, globally acclaimed online tourism information provider

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img