കൊല്ലം: കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. കുന്നിക്കോടിന് സമീപം മേലിലയിലാണ് തീപ്പിടുത്തം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. (Massive fire breaks out in shoe warehouse;incident in Kollam)
തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലായിരുന്നു ഗോഡൗണ്‍ പ്രവർത്തിച്ചിരുന്നത്. തീ പടര്‍ന്ന വിവരമറിഞ്ഞ് പത്തനാപുരം അഗ്നിശമന സേനാ നിലയത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും തീ അണക്കാനായില്ല.
പിന്നീട് പുനലൂര്‍, കൊട്ടാരക്കര എന്നീ നിലയങ്ങളില്‍നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍കൂടി എത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
തൊടുപുഴയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ; കുടുക്കിയത് യുവതിയുടെ ജാഗ്രത