കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എന്തെങ്കിലും ഒക്കെ കണ്ടു പിടിക്കും, ഒരു പ്രയോചനവുമില്ല; പേറ്റൻ്റ് മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി; പിന്നിൽ തമിഴ്നാട് രാജസ്ഥാൻ സംഘങ്ങൾ

തിരുവനന്തപുരം: ഏതെങ്കിലും വസ്തുക്കളോ മെഷിനോ സാങ്കേതിക വിദ്യയോ കണ്ടുപിടിച്ചാൽ എങ്ങനെ പേറ്റന്റ് എടുക്കുമെന്ന് നിങ്ങൾക്കറിയാമോ? മിക്കവർക്കും ഇതേക്കുറിച്ച് അറിയാൻ സാധ്യതയില്ല.

അങ്ങനെയുള്ളവർക്ക് ഇതിനായുള്ള മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയാക്കി പേറ്റന്റ് ലൈസൻസ് എടുക്കാൻ സഹായിക്കുന്ന പ്രഫഷണൽ വിഭാഗം തന്നെ ഇന്ന് ലോകത്തുണ്ട്. ഇത് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്.

വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്‌ത്,​ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഉത്പന്നങ്ങളുടെ ആശയങ്ങൾ മോഷണം പോകുന്ന ദുഃഖത്തിൽ യുവസംരംഭകർ. കണ്ടുപിടിത്തങ്ങൾ സംരക്ഷിക്കാൻ പേറ്റന്റ് നിയമം നിലനിൽക്കുമ്പോഴാണ് മോഷണം വ്യാപകമാകുന്നത്.

കമ്പനികളുടെ ഉത്പന്നങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും ആശയങ്ങളാണ് തട്ടിയെടുക്കുന്നത്. തമിഴ്നാട്, രാജസ്ഥാൻ സംഘങ്ങളാണ് പിന്നിൽ. പേറ്റന്റ് എടുക്കുമ്പോൾ തന്നെ വിവരങ്ങൾ പൊതുജനങ്ങൾക്കായി സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഇതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. റോബോട്ടിക്സ്, നിർമ്മിതബുദ്ധി, ഡിജിറ്റൽ സംരംഭങ്ങൾ വെല്ലുവിളി നേരിടുന്നു.

പുതിയൊരു ഉത്പന്നം ഇറങ്ങുമ്പോൾ തന്നെ മോഷ്ടാക്കൾ രൂപരേഖ മനസിലാക്കും. തുടർന്ന് നിർമ്മിക്കാൻ ഉപയോഗിച്ച ഭാഗങ്ങളും പ്രവർത്തനവും പകർത്തും. നീണ്ട ഗവേഷണത്തിലൂടെ സംരംഭകർ വികസിപ്പിച്ച ഉത്പന്നങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് നിർമ്മിച്ച് കുറഞ്ഞ ചെലവിൽ വിറ്റ് ലാഭം കൊയ്യും.

ആശയം വികസിപ്പിച്ച കമ്പനിയിലെ ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ചോർത്തിയും സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്തുമാണ് രൂപരേഖയും കോഡും സ്വന്തമാക്കുന്നത്. പേറ്റന്റ് നിയമങ്ങളെപ്പറ്റി ധാരണയില്ലാത്ത സംരംഭകരാണ് കബളിപ്പിക്കപ്പെടുന്നത്.

പേറ്റന്റ് എടുത്തിട്ടുണ്ടെങ്കിലും നിയമം ലംഘിച്ചാൽ ബൗദ്ധിക സ്വത്തവകാശ കോടതി വിധിപറയാൻ വർഷങ്ങൾ എടുക്കും. അതിനാൽ പലരും കേസിന് പോകാൻ മടിക്കും. കേസ് ജയിച്ചാൽ സംരംഭകന് നല്ലൊരു തുക നഷ്ടപരിഹാരം ലഭിക്കും.

ഗുണമേന്മയില്ല

‘കോപ്പിയടിച്ച്” നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ഗുണനിലവാരം കുറവായിരിക്കും. റോബോട്ടുകൾ പോലുള്ള ഹാർഡ്‌വെയർ പ്രോഡക്ടുകളിൽ ഒരു സ്ക്രൂ മുറുക്കിയില്ലെങ്കിൽ പോലും ഗുണമേന്മ നഷ്ടമാകും.

പേറ്റന്റ്

കണ്ടുപിടിത്തത്തിന് ഉടമയ്ക്ക് സർക്കാർ നൽകുന്ന അവകാശം. ഉത്പന്നം നിർമ്മിക്കാനും വിൽക്കാനും ഉപയോഗിക്കാനുമുള്ള അവകാശമാണിത്

20 വർഷമാണ് കാലാവധിപേറ്റന്റ് ലംഘിച്ചാൽ ഉടമയ്ക്ക് നിയമനടപടി സ്വീകരിക്കാം

2023ൽ മാത്രം 90,000ലേറെ പേറ്റന്റുകളാണ് ഇന്ത്യയിൽ ഫയൽ ചെയ്തത്പേറ്റന്റ് എടുത്തില്ലെങ്കിൽ ആശയം നഷ്ടപ്പെട്ടാൽ ഒന്നും ചെയ്യാനാവില്ല

യുവസംരംഭകരെ പേറ്റന്റുകളെപ്പറ്രി സർക്കാർ ബോധവത്കരിക്കണം

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ കൊച്ചി: സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ...

യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പൊലീസ്

യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പൊലീസ് കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം...

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള...

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്:

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച്...

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

Related Articles

Popular Categories

spot_imgspot_img