മെറിന്റെ മരണം തേടിയുള്ള ആനന്ദിന്റെ യാത്ര; ‘ആനന്ദ് ശ്രീബാല’ മൂവി റിവ്യൂ വായിക്കാം

മലയാളത്തിലെ യുവ നായകന്മാരിൽ ഒരാളായ അർജുൻ അശോകന്റെ ഏറ്റവും പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിനയന്റെ മകൻ വിഷ്ണു വിനയന്റെ ആദ്യ ചിത്രം കൂടിയായ ആനന്ദ് ശ്രീബാല നവംബർ 15 നാണ് റിലീസ് ചെയ്തത്. ‘ബേസ്ഡ് ഓൺ ട്രു ഇവന്റ്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. (Anand Sreebala Malayalam movie review)

ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേണവുമായി ആനന്ദ് ശ്രീബാലയുടെ പ്രമേയം. ആത്മഹത്യചെയ്തു വെന്ന് പോലീസും നാട്ടുകാരും എഴുതി തള്ളിയ മെറിന്റെയും അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കാൻ ജീവന്‍ പണയംവെച്ച്‌ പോരാട്ടത്തിനിറങ്ങുന്ന ആനന്ദിന്റെയും കഥയാണ് ആനന്ദ് ശ്രീബാലയിലൂടെ വിഷ്ണു വിനയ് പറയുന്നത്. ആദ്യഘട്ടത്തില്‍ ആനന്ദിനെ തോല്‍പ്പിക്കാനും കേസില്‍ നിന്ന് അകറ്റാനും ശ്രമിക്കുന്ന പോലീസും ആ സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന അർജുൻ കഥാപാത്രത്തെയും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു.

പന്ത്രണ്ടാം വയസ്സിൽ ഒറ്റക്കായി പോയ ആനന്ദിന് പക്ഷെ താങ്ങായി അവന്റെ അമ്മ ശ്രീബാല എപ്പോഴും അരികിൽ ഉണ്ട്. എന്നാൽ അവന്റെ അമ്മയെ അവനല്ലാതെ മറ്റാർക്കും കാണാനും സാധിക്കില്ല. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് സൂചിപ്പിച്ച് തുടങ്ങുന്ന ആനന്ദ് ശ്രീബാല, ആ ത്രില്‍ ആദ്യാവസാനം വരെ പ്രേക്ഷകരില്‍ നിലനിര്‍ത്താന്‍ എഴുത്തുകാരനായ അഭിലാഷ് പിള്ളയ്ക്കും സംവിധായകനായ വിഷ്ണു വിനയ്ക്കും സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ആനന്ദ് ശ്രീബാലയുടെ വിജയവും.

ശ്രീബാലയായി സം​ഗീതയും മാധ്യമപ്രവർത്തകയായി അപർണ ദാസും മെറിൻ എന്ന കഥാപാത്രമായി മാളവിക മനോജും ഡിവൈഎസ്പിയായി സൈജു കുറുപ്പും ആന്റണിയായി എത്തിയ അസീസും ധ്യാൻ ശ്രീനിവാസനും(ലാലു) അജു വർ​ഗീസും(അയ്യപ്പൻ) തുടങ്ങി എത്തുമ്പോൾ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.രഞ്ജിൻ രാജിന്റെ സം​ഗീതവും പശ്ചാത്തല സം​ഗീതവും വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും പ്രത്യേക പരാമർശം അർഹിക്കുന്നു. കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു: അന്ത്യം കരൾ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന്

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

Related Articles

Popular Categories

spot_imgspot_img