കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി ഇടിവ് നേരിട്ട സ്വർണവില ഇന്ന് വർധിച്ചു. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,560 രൂപയായി.(Gold rate increased in kerala today)
ഗ്രാമിന് പത്തുരൂപയുടെ വർധനവാണ് ഉണ്ടായത്. 6945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ മാത്രം 880 രൂപ ഇടിഞ്ഞ് 56,000 രൂപയില്‍ താഴെ എത്തിയ സ്വർണവിലയാണ് ഇന്ന് ഉയർന്നത്.ഈ മാസം തുടങ്ങുമ്പോൾ 59,080 രൂപയായിരുന്നു സ്വര്‍ണവില. 60000 രൂപ കടക്കുമെന്ന നിലയിൽ എത്തിനിൽക്കെയാണ് വില 57,600 രൂപയായി താഴ്ന്നത്. ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി തുടങ്ങിയത്.
‘നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ല’; ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ നിർദേശങ്ങൾക്കെതിരെ തിരുവമ്പാടി ദേവസ്വം