ഭരണഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തി! രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം.

ആർഎസ്എസും ബിജെപിയും ചേർന്ന് ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുലിൻ്റെ പരാമർശം.

മഹാരാഷ്ട്രയുടെ ചെലവിൽ മറ്റ് സംസ്ഥാനങ്ങളിൽ ആപ്പിൾ ഐഫോണുകളും ബോയിംഗ് വിമാനങ്ങളും നിർമ്മിക്കുന്നുവെന്ന് ഈ മാസം ആറിന് മുംബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് നേതാവ് പ്രസംഗിച്ചിരുന്നു.

ഡോ.ബിആർ അംബേദ്ക്കർ രൂപം കൊടുത്ത ഭരണഘടനയെ തകർക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. അവർ അത് തുറന്നു പറയില്ല. അങ്ങനെ സംഭവിച്ചാൽ രാജ്യം മുഴുവനും അവർക്കെതിരെ നിലകൊള്ളും എന്നായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.

സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ രാഹുൽ നുണ പറഞ്ഞെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ബിജെപി പ്രതിനിധി സംഘം ചീഫ് ഇലക്ഷൻ ഓഫീസറെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്.

മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനത്തിന് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

Related Articles

Popular Categories

spot_imgspot_img