web analytics

ട്രോളിബാഗ് ഒരു കാറിൽ, രാഹുൽ മറ്റൊരു കാറിൽ; പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തില്‍ ഹോട്ടലിന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.(CPM has released more footage on the Palakkad black money allegation)

കെപിഎം ഹോട്ടലില്‍ നിന്ന് ബാഗുമായി പുറത്തേക്ക് വന്ന ഫെനി വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് ബാഗ് കയറ്റുന്നത്. ഈ സമയം രാഹുൽ മാങ്കൂട്ടത്തിലും വാഹനത്തിനടുത്തുണ്ട്. എന്നാൽ ഇതേബാഗുമായി ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോയി. പിന്നീട് മറ്റൊരു ബാഗുമായി തിരിച്ചു വരികയും വീണ്ടും ഇന്നോവ ക്രിസ്റ്റ കാറില്‍ കയറി. ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഗ്രേ കളറുള്ള ഇന്നോവ കാറില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

രാഹുല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനത്തിലാണ് ഫെനി സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവ ദിവസം താന്‍ ഹോട്ടലില്‍ വന്നിരുന്നതായും അവലോകന യോഗത്തിന് ശേഷം താന്‍ കോഴിക്കോട്ടേക്ക് പോയി എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ പ്രതികരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ഐടി കമ്പനിയിൽ ‘കോർപ്പറേറ്റ് ജിഹാദ്’? പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനവും പീഡനവും; നടുക്കുന്ന വിവരങ്ങൾ പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഐടി കമ്പനിയിൽ...

നവകേരള സർവേ: ചെലവായത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് സർക്കാർ; ബ്രോഷറിന് മാത്രം 5.5 കോടി

ന്യൂഡല്‍ഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വഴിമാറിയ നവകേരള സർവേയുടെ ചിലവ്...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

കാറോടിച്ചുകൊണ്ട് പുകവലി, സിഗരറ്റ് റോഡിലേക്കെറിഞ്ഞു: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

കാറോടിച്ചുകൊണ്ട് പുകവലി, സിഗരറ്റ് റോഡിലേക്കെറിഞ്ഞു: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ...

Related Articles

Popular Categories

spot_imgspot_img