ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സ്പോട് ബുക്കിങ് ചെയ്ത തീർഥാടകന്റെ എല്ലാ വിവരങ്ങളും അറിയാം; 3 സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം

ശബരിമല: മണ്ഡലകാലത്ത് വെർച്വൽ ക്യു എടുക്കാൻ കഴിയാത്ത തീർഥാടകർക്കായി 3 സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കും. എന്നാൽ ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധമാണ്. സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്കു ഫോട്ടോ പതിച്ച പാസ് നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.

പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളിലാണ് ഇതിനായി കൗണ്ടർ തുറക്കുക. പമ്പയിലെ വലിയ തിരക്കു പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. കഴിഞ്ഞ തീർഥാടന കാലത്തും മാസപൂജയ്ക്കും 3 കൗണ്ടറായിരുന്നു ഉണ്ടായിരുന്നത്. അത് ആറായി ഉയർത്തും.

എന്നാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നിലയ്ക്കലും തെക്കൻ മേഖലയിൽ നിന്നു കൂടുതൽ ആളെത്തുന്ന പന്തളത്തും കൗണ്ടറില്ലാത്തത് പമ്പയി‍ൽ തിരക്ക് വർധിക്കാൻ കാരണമാകുമോ എന്ന് ആശങ്കയുണ്ട്.

പ്രതിദിനം 80,000 പേർക്കാണ് ദർശനം. ഇതിൽ 70,000 വെർച്വൽ ക്യൂ ബാക്കി സ്പോട്ട് ബുക്കിങ്ങിനായും പരിഗണിക്കും. ഇരുമുടിക്കെട്ടുമായി വരുന്ന മുഴുവൻ തീർഥാടകർക്കും ദർശനം ലഭിക്കുന്ന വിധത്തിലാണു ക്രമീകരണമെന്ന് അധികൃതർ പറഞ്ഞു.

ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സ്പോട് ബുക്കിങ് ചെയ്ത തീർഥാടകന്റെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന വിധത്തിലുള്ള പാസാണു നൽകുന്നത്. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചതായി ബോർഡ് അംഗം എ.അജികുമാർ പറഞ്ഞു.

Spot booking facility will be provided at 3 places for pilgrims who cannot take virtual Q

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

“വാടി നമുക്ക് സെൽഫി എടുക്കാം”… ചോദിക്കാൻ ചെന്ന ഭർത്താവിനെ പൊതിരെ തല്ലി; സംഭവം മറൈൻ ഡ്രൈവിൽ

കൊച്ചി: മറൈൻ ഡ്രൈവ് വാക്ക് വേയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട്...

വാട്സാപ്പ് ഗ്രൂപ്പിൽ കയറി: തട്ടിയെടുത്തത് 4.95 ലക്ഷം: വടക്കഞ്ചേരിയിൽ അറസ്റ്റിലായ അനുപമ ചില്ലറക്കാരിയല്ല..!

വടക്കഞ്ചേരിയിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി 495000...

ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അറിയാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും...

നടുക്കി നരബലി..! നാലുവയസുകാരിയെ ക്ഷേത്രത്തിൽ ബലിനൽകി യുവാവ്:

കുടുംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായിഅയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍...

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൻ്റെ നി‍ർമ്മാണം ഈ മാസം ആരംഭിക്കും. ടൗൺഷിപ്പിന്റെ...

അയർലൻഡിൽ അപ്പാര്‍ട്ട്‌മെന്റിൽ വൻ തീപിടിത്തം: ആളുകളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

അയർലൻഡിൽ കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം. Bray-യിലെ Lower Dangle Road...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!