web analytics

‘അമൃത്’ ജലമെന്ന് തെറ്റിദ്ധരിച്ചു; തീർത്ഥാടകർ കുടിച്ചത് എ.സിയിൽ നിന്നുള്ള വെള്ളം; വെള്ളം കുടിക്കരുതെന്നും അണുബാധയ്ക്ക് കാരണമാകുമെന്നും പറഞ്ഞിട്ടും നിർത്താതെ ആളുകൾ: വീഡിയോ

ഭക്തി പലപ്പോഴും അന്ധമായ പലതും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും. അത്തരമൊരു വർത്തയാണിപ്പോൾ പ്യുറത്തുവരുന്നത്. യു പി വൃന്ദാവനിലെ ശ്രീ ബങ്കെ ബിഹാരി മന്ദിറിന്‍റെ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീണിരുന്ന വെള്ളം ശ്രീകൃഷ്ണന്‍റെ പാദങ്ങളിൽ നിന്നുള്ള പുണ്യജലമായ ‘ചരണ്‍ അമൃത്’ ആണെന്ന് കരുതി ഭക്തര്‍ കുടിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. misunderstood; Pilgrims drank water from AC

ഭക്തര്‍ ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിനായി ക്യൂ നില്‍ക്കുന്നതും. ഏറെ നേരം നിന്ന് കൈകുമ്പിളിലേക്ക് വീഴുന്ന ജലം കുടിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. വീഡിയോ ഇതിനകം 42 ലക്ഷം പേരാണ് കണ്ടത്. പിന്നിട് ഇത് ക്ഷേത്രത്തിലെ ഏസിയില്‍ നിന്നുള്ള വെള്ളമാണെന്ന് തിരിച്ചറിഞ്ഞു.

വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം നിരവധി പേര്‍ ‘പുണ്യ ജല’ത്തിനായി കൂട്ടം കൂടി നില്‍ക്കുന്നത് കാണാം. ചിലര്‍ കൈകുമ്പിളില്‍ വെള്ളം ശേഖരിക്കുമ്പോള്‍ മറ്റ് ചില ഭക്തര്‍ പേപ്പര്‍ ഗ്ലാസുകളില്‍ ശേഖരിച്ച വെള്ളം കുടിക്കുന്നതും കാണാം.

വീഡിയോ പകര്‍ത്തുന്നയാള്‍ ഒരു സ്ത്രീയോട് അത് ശ്രീകൃഷ്ണന്‍റെ പാദങ്ങളിൽ നിന്നുള്ള പുണ്യ ജലമല്ലെന്നും എസില്‍ നിന്നുള്ള വെള്ളമാണെന്നും പുരോഹിതന്മാര്‍ അത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ടെങ്കിലും അവര്‍ വെള്ളം കുടിച്ച ശേഷം ചിരിച്ച് കൊണ്ട് നടന്ന് നീങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരോടും വെള്ളം കുടിക്കരുതെന്നും അത് കുടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും പറയുന്നുണ്ടെങ്കിലും ഭക്തിയില്‍ അതൊന്നും ശ്രദ്ധിക്കാന്‍ ആളുകൾ തയ്യാറാകുന്നില്ല. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുകളുമായി എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എഐ

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി...

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ… ഞായറാഴ്ച വരെ കേരളത്തിൽ പെയ്യാനിരിക്കുന്നത് ശക്തമായ മഴ

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ... ഞായറാഴ്ച വരെ കേരളത്തിൽ...

Related Articles

Popular Categories

spot_imgspot_img