മൂന്നാറിലെ അനധികൃത വഴിയോരക്കടകൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ നിലപാട് മാറ്റി മൂന്നാർ പഞ്ചായത്ത് . അനധികൃ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചു നീക്കുന്ന നടപടികൾ നിർത്തിവെക്കാനാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. Evacuation of roadside shops in Munnar
വെള്ളിയാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ എകകണ്ഠമായി തീരുമാനമെടുത്തത്. ഇതോടെ ബാക്കിയുള്ള കടകൾ പഞ്ചായത്ത് സംവിധാനം ഉപയോഗിച്ച് ഒഴിപ്പിക്കില്ല. കടുത്ത എതിർപ്പിനും പ്രതിഷേധത്തിനും ഇടയൽ നൂറുകണക്കിന് കടകളാണ് ഇതുവരെ ഒഴിപ്പിച്ചത്. പ്രതിഷേധക്കാരിൽ പലരേയും അറസ്റ്റ് ചെയ്ത് നീക്കി.
രണ്ടുമാസം മുൻപ് പഞ്ചായത്ത് കമ്മിറ്റിയിൽ അനധികൃ വ്യാപാര സ്ഥാപനങ്ങൾ നീക്കാൻ തീരുമാനമെടുത്തിരുന്നു. മൂന്നു മാസത്തിന് ശേഷം മാത്രമേ അതേ കാര്യത്തിൽ മാറ്റം വരുത്താൻ സാധിക്കു. അതിനാൽ തന്നെ പുതിയ തീരുമാനത്തിന് നിയമസാധുത ലഭിക്കാൻ സാധ്യതയില്ല. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം ലഭിച്ചാൽ ഒഴിപ്പിക്കൽ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.