web analytics

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഏഴുവയസുകാരനെ കാണാനില്ലെന്ന് പരാതി, വ്യാപക അന്വേഷണം; ഒടുവിൽ കണ്ടെത്തിയത് അയൽ വീട്ടിലെ കാറിന്റെ ഡിക്കിയിൽ നിന്ന്‌, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുള്ള കുട്ടിയെ കാണാതായി. വീട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് വ്യാപകമായി അന്വേഷണം നടത്തി. ഒടുവിൽ അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. (Seven year old child missing case in alappuzha)

ആലപ്പുഴ പി. ആൻഡ് ടി. ക്വാർട്ടേഴ്സിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. ക്വാർട്ടേഴ്സിനകത്തും പരിസരത്തും വീട്ടുകാരും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സൗത്ത് പോലീസ് ക്വാട്ടേഴ്സിലെത്തി. കുട്ടിയെ കാണാതായ വാർത്ത വയർലസ് വഴി മറ്റു സ്റ്റേഷനുകളിലുമെത്തി. എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി.

തട്ടിക്കൊണ്ടുപോകൽ സംശയങ്ങൾ ഉൾപ്പെടെ തിരച്ചിലിനിടെ കടന്നു വന്നതിനാൽ വീട്ടുകാരും പരിഭ്രാന്തിയിലായി. ഒരുമണിക്കൂർ പരിശോധനയ്ക്കൊടുവിൽ ഇവരുടെ അയൽവാസിയുടെ കാറിന്റെ ഡിക്കിയിൽനിന്ന്‌ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കളിക്കിടയിൽ കുട്ടി വണ്ടിയിൽ കയറുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

ഒരേ സ്ഥലത്ത് സമാനമായ രണ്ടാമത്തെ അപകടം; കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവ് മരിച്ചു, സംഭവം പാലക്കാട്

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

മുല്ലപ്പൂ വിപണിയിൽ റെക്കോർഡ് വില;കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുന്നു. വെറും രണ്ടാഴ്ചയ്ക്കിടയിൽ തന്നെ 1,000...

പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ...

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

പോക്സോ കേസിൽ ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങി;. പ്രതിയെ പൊക്കി വണ്ടിപ്പെരിയാർ പോലീസ്

ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് വണ്ടിപ്പെരിയാറിൽ...

Related Articles

Popular Categories

spot_imgspot_img