web analytics

യുകെയിൽ മലയാളി ദമ്പതികളുടെ മകന്റെ വിയോഗത്തിൽ ദുഃഖർത്തരായി മലയാളി സമൂഹം ; ഒൻപതു വയസ്സുകാരൻ വിടവാങ്ങിയത് യു.കെ മലയാളികളെ കണ്ണീരിലാഴ്ത്തി: സംസ്കാരം നവംബർ 5ന്

യുകെയിലെ മലയാളികളെ വേദനായിലാഴ്ത്തിയ മറ്റൊരു വിടവാങ്ങൽ കൂടി. യുകെയിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി. കണ്ണൂര്‍ ഇരിട്ടി ആനപ്പന്തിയില്‍ വാഴക്കാലായില്‍ വീട്ടില്‍ സന്തോഷിന്റെയും ചെമ്പത്തൊട്ടി മേലേമുറിയില്‍ ബിന്ദുവിന്റെയും മകന്‍ ഏബല്‍ ആണ് മരണത്തിനു കീഴടങ്ങിയത്. ഒന്‍പതു വയസ്സാണ് ഏബലിന്റെ പ്രായം. The son of a Malayali couple passed away in UK

ജന്മനാ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടിയായിരുന്നു ഏബല്‍. ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. നവംബര്‍ അഞ്ചിന് ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് സൗത്താംപ്റ്റണ്‍ റെഡ്ബ്രിഡ്ജ് ഹില്ലിലെ ഹോളി ഫാമിലി പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും പൊതുദര്‍ശനവും നടക്കും.

തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ഫാ. ജോണ്‍ പുളിന്താനത്ത് എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും..

സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്യുകയാണ്. ദമ്പതിമാര്‍ക്ക് ഏബലിനെ കൂടാതെ മറ്റു മൂന്നു കുട്ടികള്‍ കൂടിയുണ്ട്
ഗബ്രിയേല്‍, ഡാനിയേല്‍, ആഡം എന്നിവരാണ് മറ്റു മക്കൾ.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും ബഹിര്‍ ദാര്‍:...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

മല്ലിയില ഇഷ്ടമില്ലാത്തതിന്റെ പിന്നിൽ ചില ജനിതക കാരണങ്ങളുണ്ട്;ഗവേഷകർ പറയുന്നു

മല്ലിയിലയ്‌ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടായിട്ടും, ഇതിനെ പൂർണ്ണമായി ഒഴിവാക്കുന്നവരുടെ എണ്ണം...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

Related Articles

Popular Categories

spot_imgspot_img