ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ വൻ ആക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു

ഹിസ്ബുള്ള ഇസ്രയേലിലേക്ക് നടത്തിയ രണ്ട് റോക്കറ്റ് ആക്രമണങ്ങളിലായി വടക്കൻ ഇസ്രയേലിൽ ഏഴു പേർ കൊല്ലപ്പെട്ടു. കൂടുതൽ ആളുകൾക്ക് പരിക്കേറ്റതായും പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നും സൂചനയുണ്ട്. Hezbollah’s massive attack on Israel.

ലെബനൻ അതിർത്തിയിലെ മെതുല പട്ടണത്തിൽ റോക്കറ്റ് പതിച്ചതിനെ തുടർന്ന് ഒരു ഇസ്രയേലി കർഷകനും നാല് വിദേശ കർഷക തൊഴിലാളികളും കൊല്ലപ്പെട്ടു. ഹൈഫയ്ക്ക് സമീപം കിബട്ട്‌സിൽ ഇസ്രയേലി സ്ത്രീയും മകനും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രയേലി സൈന്യത്തിന്റെ ബാരക്കുകൾ ലക്ഷ്യമിട്ടാണ് റോക്കറ്റ് അയച്ചതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. കൊല്ലപ്പെട്ട വിദേശ പൗരന്മാർ തായ്‌ലൻഡുകാരാണെന്ന് സൂചനയുണ്ട്.

യു.എൻ. സമാധാന സേനയിൽപെട്ട ഐറിഷ് സൈനികർ താമസിക്കുന്ന പ്രദേശത്ത് റോക്കറ്റുകളുടെ ഭാഗങ്ങൾ പതിച്ചതായി റിപ്പോർട്ടുണ്ട്. ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങളെ തുടർന്ന് വടക്കൻ ഇസ്രയേലിൽ നിന്നും ലക്ഷക്കണക്കിന് പൗരന്മാരാണ് ഒഴിഞ്ഞുപോയത്.

വടക്കൻ ഇസ്രയേലിലും അധിനിവിഷ്ട ഗോലാൻ കുന്നുകളിലും ഹിസ്ബുള്ള ഡ്രോൺ ആക്രമണത്തിൽ 60 പേർ ഇതുവരെ കൊല്ലപ്പെട്ടു. ലെബനനിൽ ഇസ്രയേൽ നടടത്തിയ ആക്രമണങ്ങളിൽ 2800 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img