വയറു വേദനയുമായി ആശുപത്രിയിലെത്തി; പരിശോധനയിൽ ആ ഞെട്ടിക്കുന്ന സത്യം പുറത്തു വന്നു; 11-കാരിക്ക് ഏഴാം മാസത്തിൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കോടതി; പ്രതിയെ തേടി പോലീസ്

മുംബൈ: ബലാത്സം​ഗത്തിന് ഇരയായ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ​ഗർ‌ഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി. ബോംബെ ഹൈക്കോടതിയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.Court allows

11-കാരിക്കാണ് ​ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചത്. ശാരീരികമായും മാനസികമായും ​ഗർഭച്ഛിദ്ര പ്രക്രിയകളിലൂടെ കടന്നുപോകാൻ പെൺകുട്ടി യോ​ഗ്യയാണെന്ന് മെഡിക്കൽ ബോർഡ് അറിയച്ചതിനെ തുടർന്നാണ് കോടതി അനുമതി നൽകിയത്.

ജസ്റ്റിസ് ശർമിള ദേശ്മുഖ്, ജിതേന്ദ്ര ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പെൺകുട്ടിയുടെ പിതാവായിരുന്നു ​ഹർജിക്കാരൻ. അണുബാധ കാരണമാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതെന്നായിരുന്നു ആദ്യം കുടുംബം കരുതിയത്.

പെൺകുട്ടിയെ പരിശോധിച്ച താനെയിലെ ആശുപത്രി അധികൃതർ വയറുവേദനയ്‌ക്ക് മരുന്ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ വേദന കുറയാതെ വന്നതോടെ മുംബൈയിലെ ആശുപത്രിയെ സമീപിക്കുകയായിരുന്നു കുടുംബം.

തുടർന്നാണ് 11-കാരി ​ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഒക്ടോബർ 24നായിരുന്നു സംഭവം. 11-കാരിയെ ആരോ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തിട്ടുണ്ടെന്ന് ബോധ്യമായതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

​ഗർഭം 20 ആഴ്ച പിന്നിട്ടതിനാൽ ​ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി ആവശ്യമായിരുന്നു. കേസിന്റെ ​ഗൗരവവും മെഡിക്കൽ ബോർഡിന്റെ ശുപാർശയും പരി​ഗണിച്ച കോടതി ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി. ​ഗർഭസ്ഥശിശുവിന്റെ രക്ത, ടിഷ്യൂ സാമ്പിളുകൾ ശേഖരിച്ച് വയ്‌ക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഭാവിയിൽ ഇത് അന്വേഷണത്തിന് സഹായിച്ചേക്കുമെന്ന നി​ഗമനത്തിലാണിത്.

പുറത്തെടുക്കുന്ന ​ഗർഭസ്ഥശിശുവിന് ജീവനുണ്ടെങ്കിൽ അതിനെ പരിപാലിക്കേണ്ട പൂർണ ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്നും കുഞ്ഞിന്റെ ആരോ​ഗ്യം പരിപാലിക്കാൻ ഡോക്ടർമാർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. ഇതേസമയം പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

ബസ് യാത്രയ്ക്കിടെ യുവതിയുടെ 5 പവന്റെ മാല കാണാനില്ല; അന്വേഷണത്തിൽ അറസ്റ്റിലായത് വനിതാ പഞ്ചായത്ത് പ്രസിഡന്റ്

5 പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ ചെന്നൈ കോയമ്പേട്...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

കൗമാരക്കാരനുമായുള്ള അവിഹിതം കണ്ടുപിടിച്ചു; ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി അമ്മയും കാമുകനും…!

ഉത്തരപ്രദേശിലെ ഹാഥ്‌റസിന് സമീപമുള്ള സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറുവയസ്സുകാരി...

Related Articles

Popular Categories

spot_imgspot_img