ഡോ. പി സരിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നം സ്റ്റെതസ്കോപ്പ്

പാലക്കാട്‌: പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിന് Dr. P Sarin തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷൻ.

സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്.

സിവിൽ സർവീസ്‌ ഉപേക്ഷിച്ച്‌ പൊതുപ്രവർത്തനത്തിലേക്കെത്തിയ ആളാണ് ഡോ. പി സരിൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന്‌ 2007ൽ എംബിബിഎസ് പാസായി. യൂണിയൻ ചെയർമാനായിരുന്നു. സിവിൽ സർവീസ്‌ നേടി ഇന്ത്യൻ ഓഡിറ്റ്‌ ആൻഡ് അക്കൗണ്ട്‌സ്‌ സർവീസിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി.

2016-ൽ ജോലി രാജിവച്ച്‌ കോൺഗ്രസ്‌ പ്രവർത്തകനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി ഡിജിറ്റൽ മീഡിയ സംസ്ഥാന കൺവീനർ, എഐസിസി ഗവേഷക വിഭാഗം കോ– ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി. തിരുവില്വാമല പകവത്ത് കുടുംബാംഗമാണ്‌. നിലവിൽ പാലക്കാട്‌ നഗരത്തിനടുത്ത്‌ കാടാങ്കോട്‌ താമസം. അച്ഛൻ: എം രാമകൃഷ്‌ണൻ. അമ്മ: പി ഗീത. നവജാത ശിശുരോഗ വിദഗ്‌ധ ഡോ. സൗമ്യ സരിനാണ് ഭാര്യ. മകൾ: സ്വാതിക സരിൻ.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

Related Articles

Popular Categories

spot_imgspot_img