യുകെയിലെ ഏറ്റവും ഭീകരമായ ‘കാറ്റ്ഫിഷിംഗ്’ നടത്തിയ 26 കാരനായ യുവാവ്: ഇരകൾ 30 രാജ്യങ്ങളിലെ 3500 ഓളം കുട്ടികൾ; ഇയാളെ സൂക്ഷിക്കുക !

യുകെയിലെ ഏറ്റവും ഭീകരമായ “കാറ്റ്ഫിഷിംഗ്” കേസിൽ അയർലണ്ടിൽ നിന്നുള്ള 26 കാരനായ അലക്സാണ്ടർ മക്കാർട്ട്‌നിക്ക് ജീവപര്യന്തം തടവ്. ഒരു പെൺകുട്ടിയുടെ ആത്മഹത്യാ ഉൾപ്പെടെ, 70 കുട്ടികൾ ഉൾപ്പെട്ട 185 കുറ്റങ്ങൾ മക്കാർട്ട്‌നി സമ്മതിച്ചു. യുകെ, യുഎസ്എ, കോണ്ടിനെൻ്റൽ യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ 30 രാജ്യങ്ങളിലായി 10 നും 16 നും ഇടയിൽ പ്രായമുള്ള ഏകദേശം 3,500 കുട്ടികളാണ് ഇയാളുടെ ഇരയായത്. 26-year-old man who carried out UK’s worst ‘catfishing’ arrested

മക്കാർട്ട്‌നിയെ “അപകടകാരിയായ, ക്രൂരനായ പീഡോഫൈൽ” എന്നാണ് നിയമപാലകർ വിശേഷിപ്പിച്ചത്. ഓൺലൈനിൽ ആൾമാറാട്ടം നടത്തി മറ്റുള്ളവരെ തട്ടിപ്പിനിരയാക്കുകയും ബ്ലാക്‌മെയ്ൽ ചെയ്യുകയും ചെയ്യുന്നതിനെയാണ് ക്യാറ്റ്ഫിഷിംഗ് എന്നറിയപ്പെടുന്നത്.

കുട്ടികളെ വലയിൽ വീഴ്ത്താൻ ഇയാൾ സ്നാപ്ചാത്ത് ആണ് ഉപയോഗിച്ചിരുന്നത്. ഒരു പെൺകുട്ടിയായി അഭിനയിച്ച്, മക്കാർട്ട്‌നി തൻ്റെ ഇരകളെ തനിക്ക് ചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.തുടർന്ന് വ്യക്തിപരമായ ചിത്രങ്ങളും മറ്റു വിവരങ്ങളും ലഭ്യമാക്കാൻ ഇവരെ നിർബന്ധിക്കുകയും ബ്ലാക്‌മെയ്ൽ ചെയ്യുകയുമായിരുന്നു.

വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള 12 വയസ്സുള്ള സിമറോൺ തോമസ്, മക്കാർട്ട്‌നിയുടെ ആവശ്യങ്ങൾ അനുസരിക്കുന്നതിനുപകരം പിതാവിൻ്റെ തോക്കുപയോഗിച്ച് ജീവനൊടുക്കി. ഇതിനെത്തുടർന്ന് ഈ കുട്ടിയുടെ പിതാവ്, മുൻ യുഎസ് ആർമി വെറ്ററൻ ആയിരുന്ന ബെൻ തോമസ് 18 മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു.

മക്കാർട്ട്നിയുടെ കുറ്റകൃത്യം ആരംഭിച്ചത് അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോൾ ആണെന്ന് ജഡ്ജി വെളിപ്പെടുത്തി.
കോടതി വ്യവഹാരത്തിനിടയിൽ, ലൈംഗിക ഐഡന്റിറ്റിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന പെൺകുട്ടികളെയാണ് മക്കാർട്ട്നി പലപ്പോഴും ലക്ഷ്യമിട്ടിരുന്നതെന്ന് കോടതി വെളിപ്പെടുത്തി.

ആദ്യംകുട്ടികളുമായി ആൾമാറാട്ടം നടത്തി സംസാരിക്കുന്ന ഇയാൾ തുടർന്ന് ഒരു വ്യാജ ക്യാമറ സ്‌നാപ്പ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖവും നഗ്ന ചിത്രങ്ങൾ പകർത്തിയതായി കുട്ടികളെ വിശ്വസിപ്പിക്കും. ഇന്ന് രാത്രി ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെന്നണമെന്നും ചെയ്തില്ലെങ്കിൽ ഈ ഫോട്ടോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയുമാണ് പതിവ്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ്

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ് പാലക്കാട്: യെമനിലെ മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോമിനെതിരെ ഉയർന്ന് ആരോപണങ്ങൾ...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി...

Related Articles

Popular Categories

spot_imgspot_img