മുംബൈ: മുംബൈയിൽ റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർക്ക് പരിക്ക് Nine people injured in Mumbai railway station. രണ്ട് പേരുടെ നിലവ ഗുരുതമെന്ന് റിപ്പോർട്ട്. ഇന്നലെ രാവിലെ ഏഴരയോടെ ബാന്ദ്ര ടെർമിനസിലാണ് സംഭവം.
ബാന്ദ്ര-ഗോരഖ്പൂർ അന്ത്യോദയ എക്സ്പ്രസിൽ കയറാനുള്ളവരാണ് തിക്കിലും തിരക്കിലുംപെട്ടത്.
ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസിൽ കയറാൻ ഇന്നലെ വൻതിരക്കായിരുന്നു അനുഭവപ്പെട്ടത്. ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോഴേക്കും പലരും ഓടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന്പോലീസ് പറയുന്നു.
പരിക്കേറ്റവരെ ബാന്ദ്ര ഭാബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപാവലി,ഛാത്ത് ഉത്സവങ്ങളുടെ ഭാഗമായി നിരവധി യാത്രക്കാരാണ് വിവിധയിടങ്ങളിലേക്ക് പോകുവാൻ ഇന്നലെ സ്‌റ്റേഷനിലെത്തിയത്. ഉത്സവ സീസണിലെ തിക്കും തിരക്കും ഒഴിവാക്കുന്നതിന്റെ ഭാഗമായി കുടുതൽ ട്രെയിനുകൾ ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചത്.