വീട്ടിൽ ‘ഐശ്വര്യം വരാൻ’ ക്രൂരത: നാലു വയസ്സുകാരിയെ കൊലപ്പെടുത്തി ചാക്കിലാക്കി ബന്ധുവായ സ്ത്രീ: ആൾദൈവം ഉൾപ്പെടെ അറസ്റ്റിൽ

ആൾദൈവം പറഞ്ഞത് അനുസരിച്ച് നാല് വയസുകാരിയെ കൊലപ്പെടുത്തി ഉറ്റബന്ധു. വീട്ടിൽ ഐശ്വര്യം വരുമെന്ന് ആൾദൈവം പറഞ്ഞതനുസരിച്ചാണ് ക്രൂരത നടത്തിയത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ സാവിത്രിയേയും സ്വയം പ്രഖ്യാപിത ആൾ ദൈവത്തേയും പൊലീസ് അറസ്റ്റ് ചെയ്തു. A woman killed a four-year-old girl and put her in a sack

ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് ക്രൂരമായ കൊലപാതകം കണ്ടെത്തിയത്.

മിസ്റ്റി എന്ന നാലുവയസുകാരിയെയാണ് ശനിയാഴ്ച കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇസത് നഗർ പൊലീസ് സംഭവം അന്വേഷിക്കുമ്പോഴാണ് കുട്ടിയുടെ അമ്മായി സാവിത്രി എന്ന സ്ത്രീയുടെ പെരുമാറ്റത്തിലെ അസ്വഭാവികത പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളേപ്പോലും കടത്തി വിടാതെ നിരവിധ വാദങ്ങൾ നിരത്തിയ ബന്ധുവിന്റെ പേരുമാറ്റമാണ് സംശയം ഉണ്ടാക്കിയത്.

ഇതോടെ, പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കുഴൽക്കിണറിന് സമീപത്ത് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. 

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് പ്രേരകമായത് അന്ധവിശ്വാസമാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് സീനിയർ സുപ്രണ്ട് അനുരാഗ് ആര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

സ്വയം പ്രഖ്യാപിത ആൾ ദൈവവും ബന്ധുവും ആയ ഗംഗാ റാമിന്റ നിർദ്ദേശം അനുസരിച്ചാണ് സാവിത്രി കൊലപാതകം നടത്തിയത്. ഐശ്വര്യം വരാനുള്ള മന്ത്രവാദ കർമ്മങ്ങളുടെ ഭാഗമായിരുന്നു പിഞ്ചു കുഞ്ഞിന്റെ കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി; ആശംസകളുമായി പ്രിയപ്പെട്ടവർ

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി. യുകെയിലെ നോർത്താംപ്ടണിലുള്ള കിംഗ്‌സ്‌തോർപ്പിലുള്ള 1,000...

കുടിവെള്ള ടാങ്കിലെ ‘നീരാട്ട്’; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ

ആലപ്പുഴ: പള്ളിപ്പുറത്തെ കേരള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിൽ കുളിക്കാനിറങ്ങിയ യുവാക്കളെ 14...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img