രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 92കാരൻ പിടിയിൽ.
അയൽവാസിയായ നവാൽശങ്കർ ദേശായി ആണ് അറസ്റ്റിലായത്. ഇയാൾ ഉപദ്രവിച്ചുവെന്ന് 4 വയസുകാരി അമ്മയോട് പറഞ്ഞു. പിന്നീട് വിശദമായി കാര്യങ്ങൾ തിരക്കിയതോടെയാണ് ലൈംഗിക അതിക്രമം നടന്നെന്ന് മനസിലായത്.
മകളെ ഉപദ്രവിക്കുന്ന സിസിടിവി തെളിവുകൾ അടക്കമെടുത്ത് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
English summary : A four -year -old girl who was molested by her neighbors grand father; CCTV footage proved ; A 92 – year -old man was arrested