നിസ്സാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്ന പ്രവണത അടുത്തകാലത്ത് കുട്ടികൾക്കിടയിൽ വളർന്നു വരികയാണ്. അത്തരമൊരു വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു. The girl committed suicide after failing the engineering entrance exam
കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് പെൺകുട്ടി താഴേക്ക് ചാടുകയായിരുന്നു. ന്യൂഡല്‍ഹിയിലെ പി.എസ് ജാമിയ നഗറിലാണ് സംഭവം.
ജെ.ഇ.ഇ (ജോയന്റ് എന്‍ട്രന്‍സ് എക്‌സാം) എഴുതിയിരുന്നെങ്കിലും പെണ്‍കുട്ടിക്ക് വിജയിക്കാനായിരുന്നില്ല. തുടർന്ന് കടുത്ത മനോവിഷമത്തിൽ ആയിരുന്നു.
പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് എഴുതിയ കത്തില്‍ പരീക്ഷ വിജയിക്കാനാവാത്തതില്‍ തന്നോട് ക്ഷമിക്കണമെന്ന് എഴുതിയിട്ടുണ്ട്.
പഠനഭാരവും പരീക്ഷയില്‍ പരാജയപ്പെട്ടതിലെ മനോവിഷവുംകാരണമാണ് ആത്മഹത്യയെന്ന് കത്തില്‍ പറയുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.