web analytics

വീഡിയോ കോളുകൾക്ക് കൂടുതൽ ക്ലാരിറ്റി ; ‘ലോ ലൈറ്റ് മോഡ്’; വാട്സ്ആപ്പ് ൽ പുതിയ ഫീച്ചർ

വീഡിയോ കോളുകൾക്കായി ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഇതുപ്രകാരം കുറഞ്ഞ വെളിച്ചത്തിലും വീഡിയോ കോളുകളിൽ കൂടുതൽ വ്യക്തത ഉറപ്പുവരുത്തുന്നു. ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്. വാട്ട്സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും.

‘ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേൺ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.

വീഡിയോ കോളിൽ തന്നെ മികച്ച എക്സ്പീരിയൻസ് നൽകാനുള്ള ഫീച്ചറുകൾ, ആപ്പ് നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടച്ച് അപ്പ് ഫീച്ചർ, ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്‌ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങിയവയാണ് ഇവ.വീഡിയോ കോളിനിടെ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) മാറ്റാനും ഫിൽട്ടറുകൾ ചേർക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും.

അടുത്തിടെയാണ് തെറ്റായ വിവരങ്ങളുടെ പ്രചരണം തടയുന്നതിനുള്ള സംവിധാനവുമായി വാട്ട്സ്ആപ്പ് രംഗത്തെത്തിയത്. വൈകാതെ ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായുള്ള പുതിയ ഫീച്ചറും കമ്പനി പരീക്ഷിച്ചു. വാട്ട്സാപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

English summary : More clarity for video calls; ‘Low Light Mode’; New feature in WhatsApp

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ, വീഡിയോ വൈറൽ

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ,...

ജോര്‍ജുകുട്ടിയുടെ കഥ വീണ്ടും; ‘ദൃശ്യം 3’ ടീസർ സെൻസർ പൂർത്തിയായി

ജോര്‍ജുകുട്ടിയുടെ കഥ വീണ്ടും; ‘ദൃശ്യം 3’ ടീസർ സെൻസർ പൂർത്തിയായി മലയാള സിനിമാപ്രേക്ഷകരും...

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം തൃശൂർ: കൊടുങ്ങല്ലൂർ–തൃശൂർ...

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ‘റോയൽ’ കാർ ശേഖരം

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ...

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം കൊച്ചി: പ്രധാനമന്ത്രിയുടെ...

Related Articles

Popular Categories

spot_imgspot_img