ആളില്ലാത്ത നേരത്ത് വീട് കുത്തിത്തുറന്ന് ജപ്തി; ഉടുതുണിക്ക് മറുതുണിയില്ലാതെ കുടുംബം പെരുവഴിയില്‍

കളമശേരി : പെരിങ്ങഴ വാളവേലി അജയകുമാറിന്‍റെയും ഭാര്യ വിബിയുടെയും വീട് ആരുമില്ലാത്ത നേരം എസ്. ബി. ഐ. ഉദ്യോഗസ്ഥർ ജപ്തി ചെയ്‌തു.

ബാങ്കിന് 50 ലക്ഷത്തോളം രൂപ കുടിശ്ശകയുള്ളതിനാലാണ് ബാങ്ക് ജപ്തി ചെയ്‌തത്.2014 ൽ 27 ലക്ഷം രൂപ 20 വർഷത്തെ കാലാവധിക്ക് എസ്.ബി.ഐ.യുടെ വൈറ്റില ബ്രാഞ്ചിൽ നിന്നാണ് ഇവർ ഭവന നിർമ്മാണ വായ്പ എടുത്തത്.

ഇതുവരെയായി 14 .50 ലക്ഷം രൂപ ഇവർ തിരിച്ചടുച്ചു. സ്ഥിര ജോലിയില്ലാത്ത ഇവരുടെ വായ്പ 2018 തുടങ്ങി കുടിശികയായി. ഇതേ തുടർന്ന് ബാങ്ക് ജപ്തി നടപടി തുടങ്ങി. 2024 ജൂൺ-ജൂലൈ മാസത്തിൽ ബാങ്കിന് 50 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും 33 ലക്ഷം രൂപ അടയ്ക്കാമെങ്കിൽ വായ്പ മുഴുവനായി എഴുതിത്തള്ളമെന്ന് ബാങ്ക് അറിയിച്ചതായി വിബി പറഞ്ഞു.

ഇതേ തുടർന്ന് സമീപത്തെ പെരിങ്ങഴ ശ്രീദുർഗ ഭഗവതി ക്ഷേത്രം ഭാരവാഹികൾ വീട് 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാമെന്ന് പറഞ്ഞു. ഇതനുസരിച്ച് ബാങ്ക് ഉണ്ടാക്കിയ ധാരണ പ്രകാരം 33 ലക്ഷം രൂപ അടയ്ക്കാൻ തയ്യാറാവുകയും കുറച്ചു തുക അടയ്ക്കുകയും ചെയ്‌തു.

എന്നാൽ പിന്നീട് ബാങ്ക് അധികൃതർ മുകളിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ല എന്നറിയിച്ചു. ഇതേ തുടർന്നാണ് വ്യാഴാഴ്ച വൈകിട്ട് ബാങ്ക് അധികൃതർ ജപ്തി നടപടികൾ സ്വീകരിച്ചത്. വീട്ടിൽ ആളില്ലാത്തതിനാൽ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളിൽ കയറിയത്.

ഈ സമയം അജയകുമാറും ഭാര്യയും ജോലിക്കും മക്കൾ സ്കൂളിലും പോയിരിക്കുകയായിരുന്നു. ഇവർ തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്.

SBI seized the house when no one was there.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക്...

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

Related Articles

Popular Categories

spot_imgspot_img