ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ആനക്കോട്ടയിലെ ‘ഗോപീകൃഷ്ണൻ’ എന്ന ആനയുടെ രണ്ടാം പാപ്പാനാണ് പരിക്കേറ്റത്. കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പാപ്പാനെ തട്ടിയിട്ടാണ് ആന ആക്രമിച്ചത്.
രാവിലെ ആനയ്ക്ക് വെള്ളവുമായി എത്തിയ ഉണ്ണികൃഷ്ണനെ ആന പെടുന്നനെ ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ട് ഉണ്ണികൃഷ്ണനെ തട്ടിയിട്ട ശേഷം സമീപത്തെ തൂണിൽ ഇടിച്ച് പാപ്പാൻറെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
പിന്നാലെ തലയ്ക്ക് പരിക്കേറ്റ പാപ്പാനെ ചാവക്കാട്ട് തന്നെ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ നീരിൽ നിന്ന് അഴിച്ചിട്ട് ഒരാഴ്ച ആകുന്നതേ ഉള്ളു. അപ്പോഴാണ് പാപ്പാന് നേരെ ആക്രമണം ഉണ്ടായത്.
English summary : Elephant attack; Papan seriously injured in Guruvayur Anakota