ഒരു പല്ലിയ്ക്ക് പെരുമ്പാവൂര്കാരൻ ചെലവാക്കിയത് 20,000; ലേലത്തിൽ പോയതല്ല…

കുമളി: കുമളിയിലെ ഒരു കടയിൽ നിന്ന് വിൽപ്പന നടത്തിയ പായ്ക്കറ്റ് ഉണ്ണിയപ്പത്തിൽ ചത്ത പല്ലി. കുമളി സ്വദേശി മക്കൾക്ക് കൊടുക്കാനായി വാങ്ങിയ ഉണ്ണിയപ്പത്തിലാണ് പല്ലിയെ കണ്ടെത്തിയത്.

ഉണ്ണിയപ്പം പാതി മുറിച്ചപ്പോഴാണ് പല്ലിയെ കണ്ടത്. മുറിച്ചില്ലായിരുന്നെങ്കിൽ പല്ലിയും ഉണ്ണിയപ്പത്തിനൊപ്പം അകത്തായേനെ. കാശ് പോയതും പോരാഞ്ഞ് മനംപുരട്ടലും അനുഭവിക്കുകയാണ് ഉണ്ണിയപ്പ പ്രിയൻ.

പെരുമ്പാവൂരിലുള്ള കമ്പനിയുടെ ലേബലിൽ ഉള്ളതാണ് ഉണ്ണിയപ്പ പായ്ക്കറ്റ്. ശരിക്കും പറഞ്ഞാൽ ഒരു പല്ലിക്ക് വില ഇരുപതിനായിരമായി എന്നു പറയാം. ലേലത്തില്‍ നടന്ന കാര്യമൊന്നുമല്ലിത്. ഉണ്ണിയപ്പത്തില്‍ അബദ്ധത്തില്‍ പെട്ട പല്ലിക്കാണ് റിക്കാര്‍ഡ് മൂല്യം വന്നത്.

ഉണ്ണിയപ്പത്തില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട് എണ്ണയില്‍ പൊരിഞ്ഞ് പോയെങ്കിലും ഉടവ് തട്ടാതെ ഈ പല്ലി ഉണ്ണിയപ്പത്തിലും പായ്ക്കറ്റിലുമായി കിലോമീറ്റുകള്‍ സഞ്ചരിച്ച് കുമളിയിലെ വ്യാപാരസ്ഥാപനത്തിലുമെത്തി.

ഒരു പല്ലിയുടെ ഭാഗ്യമേ. ഉണ്ണിയപ്പ പായ്ക്കറ്റ് വാങ്ങിയ ആള്‍ ഉണ്ണിയപ്പം പാതി പൊട്ടിച്ച് അകത്താക്കാന്‍ നോക്കിയപ്പോഴാണ് പല്ലിയുടേയും ഉണ്ണയപ്പപായ്ക്കറ്റ് വാങ്ങിയ ആളുടേയും മൂലമേറിയത്.

ഗ്രേസ് തീയറ്ററിന് സമീപമുള്ള കടയില്‍ നിന്നാണ് കുമളി സ്വദേശി ശനിയാഴ്ച രാവിലെ പെരുമ്പാവൂരിലുള്ള കമ്പനിയുടെ ഉണ്ണിയപ്പ പായ്ക്കറ്റ് വണ്ടിയത്. ഈ പായ്ക്കറ്റിലെ ഒരു ഉണ്ണിയപ്പത്തിലാണ് പല്ലിയെ കണ്ടത്.

ഉണ്ണിയപ്പം വാങ്ങിയ ആള്‍ രാവിലെ മുതല്‍ കട ഉടമയുമായി തര്‍ക്കത്തിലായി. തര്‍ക്കത്തിനുള്ള കാരണം ജനം പറയുന്നത് വേറൊന്ന് . കടക്കാരന്‍ അടുക്കുന്നില്ലെന്ന് കണ്ട കുമളി സ്വദേശി ഉച്ചകഴിഞ്ഞ് കുമളിയിലെ ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ഇയാളുടെ പരാതിയും ഓഡിയോയും ഉണ്ണിയപ്പ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ ഗ്രൂപ്പിലുള്ള വ്യാപാരി വ്യവസായി യൂണിയിലുള്ളവര്‍ ഇത് ഫുഡ് ആന്റ് സേഫ്ടി അധികൃതരെ അറിയിച്ചു പിന്നെ സംഗത കൈവിട്ടു.

ഉണ്ണിയപ്പ കമ്പനി ആളുകളുമായി നീണ്ട ചര്‍ച്ച. ലക്ഷങ്ങളുടെ വിറ്റ് വരവുള്ള കമ്പനി പെട്ടെന്ന് വയസായവരുടേയും ജന സേവന കമ്പനിയായി മാറാന്‍ അധിക സമയമെടുത്തില്ല. കമ്പനിക്കാര്‍ ഉണ്ണിയപ്പം വാങ്ങിയ ആള്‍ക്ക് രൂപ ഇരുപതിനായിരം ഗൂഗിള്‍ പേ ചെയ്തു. എന്തായാലും ആ പല്ലിക്കും ഉണ്ടായി ഇത്തരത്തിലൊരു താര പരിവേഷം

Dead lizard in unniappam

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img