web analytics

കളിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ആക്രമണം

കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയ്‌ക്ക് നേരെ ആക്രമണം. കിഷോർ ഭാരതി സ്റ്റേഡിയത്തിൽ 75-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ​ഗോൾ പിറന്നതിന് പിന്നാലെയാണ് മുഹമ്മദൻസ് ആരാധകർ കലിപ്പിലായത്.

കാെമ്പന്മാരുടെ രണ്ടാം​ ​ഗോൾ പിറന്നതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം അണപൊട്ടി. ജീസസ് ജിമിനസ് ആണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.

ആരാധകരുടെ ആവേശമേറിയതോടെ തൊട്ടപ്പുറത്തെ സ്റ്റാൻഡിലുണ്ടായിരുന്നു മുഹമ്മദൻസ് ക്ലബിന്റെ ഫാൻസ് രോഷം പൂണ്ട് ബ്ലാസ്റ്റേഴ് ആരാധകർക്ക് നേരെ കുപ്പിയും ചെരുപ്പും മറ്റും വലിച്ചെറിയുകയായിരുന്നു. കൈയേറ്റത്തിനും ശ്രമമുണ്ടായി. ചിലർ മൈതാനത്തേക്കും ഇവ വലിച്ചെറിഞ്ഞു. ചിലർ സുരക്ഷാ വേലിയിൽ കയറിയിരുന്നു ആക്രോശിക്കുന്നതും കാണാമായിരുന്നു.

ഇതിന്റെ വീ‍ഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ മു​ഹമ്മദൻസ് ആരാധകർക്ക് നേരെ വിമർശനവും ഉയർന്നു. ഇവരുടെ അതിക്രമത്തെ തുടർന്ന് മത്സരം അല്പ നേരം നിർത്തിവച്ചു. പിന്നീട് പൊലീസ് എത്തിയാണ് ഇത് നിയന്ത്രണ വിധേയമാക്കിയത്. റഫറിമാരുടെ തീരുമാനവും ആരാധകരെ ചൊടിപ്പിച്ചു. മത്സരം 2-1 ആണ് കൊമ്പന്മാർ ജയിച്ചത്.

Crowd Violence Halts Mohammedan SC vs Kerala Blasters as KBFC Secure Comeback 2-1 Win

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

Related Articles

Popular Categories

spot_imgspot_img