കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം 22ന് രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. ഇത് ചുഴലിക്കാറ്റാകുമെന്ന് പ്രവചനങ്ങളുമുണ്ട്.
നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് സമീപം ചക്രവാതച്ചുഴി രൂപമെടുക്കും. ഇത് 22ന് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യമേഖലയിലെത്തി ന്യൂനമര്‍ദമാകും. വടക്കപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി 24ന് തീവ്രമാകും.
പിന്നീട് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് നിഗമനം. ഇതിന്റെ ഭാഗമായി കേരളത്തിലും മഴ ലഭിക്കും. അടുത്ത നാല് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴയ്‌ക്കും ഇടത്തരം മഴയ്‌ക്കുമാണ് സാധ്യത.
കേരള തീരത്ത് കടലില്‍ 55 കിലോമീറ്റര്‍ വേഗത്തിലുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ നാളെ അര്‍ധരാത്രി വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.
കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Central Center for Atmospheric Sciences says that a new low pressure will form in Bay of Bengal on 22n