സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന്റെ വില 360 രൂപ കൂടി 57,120 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 7,140 രൂപയിലുമെത്തി. ഒക്ടോബറിലെ ഏറ്റവും കൂടിയ നിരക്കാണിത്. 56,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. Gold prices on high again; Today is the highest rate in October
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 76,385 രൂപയാണ്. ആഗോള തരത്തിലുള്ള ഡിമാന്റ്, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്ക്, ഡോളറിന്റെ മുന്നേറ്റം എന്നിവയെല്ലാം വിലയെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്.