web analytics

ഓടിക്കൊണ്ടിരിക്കെ കാറിന്റെ നിയന്ത്രണം നഷ്ടമായി, നേരെ തലകുത്തി വീണത് 15 താഴ്ചയുള്ള കിണറിൽ; മനോധൈര്യം കൈവിടാതെ ദമ്പതികൾ, ഒടുവിൽ തിരികെ ജീവിതത്തിലേക്ക്

കോലഞ്ചേരി: നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്പതികൾ. എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കിണറിലേക്ക് പതിക്കുകയായിരുന്നു.(A young couple had a miraculous escape from a car that went out of control and fell into a well)

കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. കാറിൽ കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും ആണ് യാത്ര ചെയ്തിരുന്നത്. ചാക്കപ്പൻ കവലയിൽ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. പട്ടിമറ്റം ഫയർഫോഴ്സ് ഇവരെ കിണറ്റിൽ നിന്നും കരയ്ക്ക് കയറ്റി.

അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. കാർ യാത്രികർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. കിണറിൽ നിന്ന് കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെൽറ്റ് അഴിച്ച് കാറിന്റെ പിൻസീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനിൽ പുറത്തെത്തിയത്.

മഴ പെയ്ത് കൊണ്ടിരിക്കെ പണികൾ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാൻ സംഭവിച്ച ചെറിയൊരു പിഴവാണ് അപകടമുണ്ടാക്കിയത്. കാർ പിന്നീട് യന്ത്ര സഹായത്തോടെ കിണറിന് പുറത്ത് എത്തിച്ചു. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക്

ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക് രാജസ്ഥാൻ: ജയിൽ ചുവരുകൾക്കുള്ളിൽ...

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു; ഇടത് തള്ളവിരൽ പൂർണ്ണമായും അറ്റുപോയി

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു; ഇടത് തള്ളവിരൽ...

എംബിബിഎസ് പ്രവേശനം: ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ! കുടുങ്ങിയത് ഇങ്ങനെ:

ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ലക്നൗ: ഭിന്നശേഷി സർട്ടിഫിക്കറ്റും...

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്; പുൽമേടുകളിൽ വ്യാപകമായി മഞ്ഞു പാളികൾ

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ...

പയ്യോളിയിൽ അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് വർഷങ്ങളോളം; കൂട്ടുനിന്ന് അമ്മ; അറസ്റ്റ്

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് വർഷങ്ങളോളം പയ്യോളിയിൽ അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ ദീർഘകാലമായി...

നൂറിൽ പത്ത് കുട്ടികൾക്കും കാഴ്ച വൈകല്യം; എല്ലാത്തിനും കാരണം കോവിഡ് കാലത്തെ ആ സ്വഭാവം

നൂറിൽ പത്ത് കുട്ടികൾക്കും കാഴ്ച വൈകല്യം; എല്ലാത്തിനും കാരണം കോവിഡ് കാലത്തെ...

Related Articles

Popular Categories

spot_imgspot_img