web analytics

മുൻപും ദേഹത്ത് അടിയുടെ പാടുകൾ കണ്ടിട്ടുണ്ട്,ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകുമ്പോൾ പേടി കാണിച്ചിരുന്നു; സീതാലക്ഷ്മി ടീച്ചർ മൂന്നര വയസ്സുകാരനോട് കാണിച്ചത് കൊടും ക്രൂരത

മട്ടാഞ്ചേരി: മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന പരാതിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ. മട്ടാഞ്ചേരി ആനവാതിൽ സ്വദേശി സീതാലക്ഷ്മി (35) യാണ് അറസ്റ്റിലായത്.A play school teacher was arrested on the complaint of brutally beating a three-and-a-half-year-old bo

കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് മട്ടാഞ്ചേരി പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ചോദ്യത്തിന് ഉത്തരം നൽകാത്തതിൽ പ്രകോപിതയായ അധ്യാപിക കുട്ടിയെ ചുരൽ കൊണ്ട് പുറത്തടിക്കുകയായിരുന്നു എന്നാണ് പരാതി.

മട്ടാഞ്ചേരി പാലസ് റോഡിലെ പ്ലേ സ്‌കൂളിലാണ് അധ്യാപിക ചൂരൽ ഉപയോഗിച്ച് കുട്ടിയെ തല്ലിയത്. ബുധനാഴ്ചയാണ് സംഭവം. ചൂരൽ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് പാടുകൾ വീണിരുന്നു.

സ്കൂൾവിട്ട് വീട്ടിൽ വന്ന ശേഷമാണ് കുട്ടിക്ക് അടിയേറ്റ കാര്യം വീട്ടുകാർ അറിഞ്ഞത്. വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകുമ്പോൾ പേടി കാണിച്ചിരുന്നതായും മുൻപും ദേഹത്ത് അടിയുടെ പാടുകൾ കണ്ടിട്ടുള്ളതായും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞതായി പോലീസ് പറയുന്നു. മട്ടാഞ്ചേരി ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പ്ലേ സ്കൂളിലെ താത്കാലിക അധ്യാപികയാണ് സീതാ ലക്ഷ്മി. ഇവരെ ജോലിയിൽനിന്ന് ഒഴിവാക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

Related Articles

Popular Categories

spot_imgspot_img