നിങ്ങൾ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന് വെ​ള്ളാ​യ​ണി സ്കൂളിലെ വനിത ചാക്കോമാഷ്! ശിക്ഷയെ തുടർന്ന് വിദ്യാർഥിനിക്ക് കടുത്ത നടുവേദന; തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സം​ഭ​വം അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തി വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പി​ക പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു വീ​ണു. വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. She sat in an imaginary chair for an hour and a half. Complaint that the teacher tortured the student

സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സം​ഭ​വം അ​ന്വേ​ഷി​ക്കും.

യാതൊരു കാരണവുമില്ലാതെയാണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് രണ്ടുദിവസം പണിഷ്മെന്റ് നൽകിയത് എന്നാണ് ആരോപണം. സംഭവത്തിൽ വിദ്യാർഥിനി തിരുവല്ലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിനും പരാതി നൽകി. നിങ്ങൾ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന് ലിനു വിദ്യാർഥിനിയുടെ മാതാവിനെ വെല്ലുവിളിച്ചതായും പരാതിയുണ്ട്.

അധ്യാപികക്കെതിരെ പരാതികൾ പറഞ്ഞു മടുത്തെന്നാണ് വിദ്യാർഥിനി പറയുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനി കുറച്ചുദിവസം അവധിയിലായിരുന്നു. വിദ്യാർഥിനി അവധിയെടുത്തതിൽ പ്രതികാര നടപടി എന്നോണം ആണ് വെള്ളായണി സ്പോർട്സ് സ്കൂളിലെ താൽക്കാലിക അധ്യാപിക ലിനു ശിക്ഷ നടപടികളിലേക്ക് കടന്നത്. ഹോസ്റ്റലിൽ വിദ്യാർഥിനിയെ കൊണ്ടുപോകാൻ അമ്മ വന്നപ്പോഴാണ് ശാരീരിക പ്രശ്നങ്ങൾ കുട്ടി അമ്മയുമായി പങ്കുവെച്ചത്.

കടുത്ത നടുവേദനയെ തുടർന്ന് വിദ്യാർഥിനിയെ തിരുവല്ലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. താൽക്കാലിക അധ്യാപികക്ക് നേരെ ഇതിനു മുന്നേയും പരാതി ഉണ്ടായിരുന്നെന്നും വിദ്യാർത്ഥിനി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി ജനക്കൂട്ടം

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ, അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി...

Related Articles

Popular Categories

spot_imgspot_img