യു.കെ. ജനസംഖ്യയിൽ ഏഴിലൊന്ന് ആളുകൾ ദാരിദ്ര്യം അനുഭവിക്കുന്നുവെന്ന കണക്കുകൾ പുറത്തുവിട്ട് ഏറ്റവും വലിയ ഫുഡ് ബാങ്ക് ശ്യംഖലയായ ട്രസൽ . കുട്ടികൾ ഉൾപ്പെടെ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്.One in seven people in the UK live in poverty
അഞ്ചിൽ ഒന്ന് കുട്ടികളും ഇത്തരത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നു. ദാരിദ്ര്യം അനുഭവിക്കുന്നവർ ഫുഡ് ബാങ്കുകളെ അധികമായി ആശ്രയിക്കുന്നു. ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്നവരിൽ റെക്കോഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. 31 ലക്ഷം ആളുകളാണ് നിലവിൽ ഫുഡ് ബാങ്കുകളുടെ ഗുണഭോക്താക്കളായിട്ടുള്ളത്.
ഭക്ഷണ ക്ഷാമത്തിന് പുറമെ ബില്ലുകൾ, വസ്ത്രം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിലും ഇത്തരക്കാർ പ്രതിസന്ധി നേരിടുന്നു.
അംഗ വൈകല്യമുള്ള അംഗങ്ങൾ ഉൾപ്പെട്ട കുടുംബങ്ങളും ദാരിദ്ര്യത്തിൻ്റെ പിടിയിലാണ്. കെയർ അലവൻസിന് അർഹരായ കുടുംബങ്ങളിൽ പോലും മൂന്നിൽ ഒരാൾ പട്ടിണി നേരിടുന്നുണ്ട്.
ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്ന ഗവൺമെൻ്റിൻ്റെ നടപടികൾ പട്ടിണി വർധിക്കാൻ കാരണമായെന്ന് ട്രസലിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. മുതിർന്ന രണ്ടാളുകൾ ജോലി ചെയ്യുന്ന കുടുംബങ്ങൾ താരതമ്യേന മെച്ചപ്പെട്ട അവസഥയിലാണ്.