News4media TOP NEWS
പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

ഇന്നത്തെ ചോദ്യംചെയ്യലിൽ വിവരങ്ങൾ ചോദിച്ചറിയൽ മാത്രമാകും; കേസെടുക്കുന്നതു ‘റിസ്‌ക്’ ആണ്; പ്രയാ​ഗയും ശ്രീനാഥ് ഭാസിയും പോലീസിനെതിരെ പരാതി നൽകിയാൽ അന്വേഷണസംഘം പെടും!

ഇന്നത്തെ ചോദ്യംചെയ്യലിൽ വിവരങ്ങൾ ചോദിച്ചറിയൽ മാത്രമാകും; കേസെടുക്കുന്നതു ‘റിസ്‌ക്’ ആണ്; പ്രയാ​ഗയും ശ്രീനാഥ് ഭാസിയും പോലീസിനെതിരെ പരാതി നൽകിയാൽ അന്വേഷണസംഘം പെടും!
October 10, 2024

കൊച്ചി : ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സന്ദർശിച്ചുവെന്നതിന്റെ പേരിൽ സിനിമാതാരങ്ങൾക്കെതിരേ കേസെടുക്കുന്നതു ‘റിസ്‌ക്’ ആണെന്നു പോലീസ് വിലയിരുത്തൽ. താരങ്ങൾ ഹോട്ടൽ മുറിയിലെത്തിയതു മയക്കുമരുന്നു വാങ്ങാനോ ഉപയോഗിക്കാനാണോ എന്നു തെളിയിക്കേണ്ടതുണ്ട്. മയക്കുമരുന്നു പിടികൂടാനായില്ലെങ്കിൽ ഓംപ്രകാശിനെതിരേ കേസെടുത്തതു തെളിയിക്കാൻ ബുദ്ധിമുട്ടാകും.Police assesses that it is a ‘risk’ to file a case against film stars for visiting the room of gangster leader Om Prakash, who was arrested in a drug case.

ശ്രീനാഥ് ഭാസിയും പ്രയാഗയും 5ന് രാത്രി ഹോട്ടിലിലെ മുറിയിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഓംപ്രകാശിനെ കണ്ടു എന്നതിന്റെ പേരിൽ ഇവർക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. ഇവർ ലഹരി മരുന്ന് ഉപയോഗിച്ചോ എന്നതും തെളിയിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇവരിൽ നിന്ന് മൊഴിയെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഹോട്ടലിലെ ക്യാമറയിൽ നിന്ന് ശ്രീനാഥിന്റെയും പ്രയാഗയുടെയും ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇരുവരെയും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

ഓംപ്രകാശും കൂട്ടാളി ഷിഹാസും സമീപകാലത്തു രഹസ്യമായി ശ്രീലങ്കയും ലക്ഷദ്വീപും സന്ദർശിച്ചെന്ന വിവരം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേരത്തെ ലക്ഷദ്വീപിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി പ്രതികൾക്കുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ ഓഫിസർ പ്രതി ഷിഹാസിന്റെ സഹപാഠിയും സുഹൃത്തുമാണെന്നാണു പ്രാഥമിക വിവരം. ഫോണിൽ ഓം പ്രകാശിനോടു സംസാരിച്ച കൊച്ചിയിലെ ഗുണ്ട തമ്മനം ഫെയ്സലിനെ മരട് പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു വിട്ടയച്ചു.

മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശ് എത്തിയിട്ടുണ്ടെന്നും ലഹരിമരുന്ന് വിൽപ്പനയാണ് ഇവരുടെ ലക്ഷ്യമെന്നും ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോൾ മുറിയിൽ നിന്നു കൊക്കെയ്ൻ തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറും 4 ലീറ്റർ മദ്യവും പൊലീസ് പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറിലെ ലഹരി പദാർഥം പ്രതികൾ വെളിപ്പെടുത്തിയ പോലെ കൊക്കെയ്ൻ തന്നെയാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടെങ്കിലും പ്രതികളുടെ ദേഹവും മുറിയും പരിശോധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള അളവിൽ ലഹരി പദാർഥം കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതേത്തുടർന്നു കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ നടത്തിയ ഫൊറൻസിക് പരിശോധനയുടെ ഫലം ലഭിക്കുന്നതോടെ എന്തെങ്കിലും രാസലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ കഴിയും.

മൂന്നു മുറികളാണ് ഓം പ്രകാശും കൂട്ടരും ഹോട്ടലിൽ എടുത്തിരുന്നത്. രണ്ടു ദിവസത്തിനിടെ ഒട്ടേറെ പേർ ഓംപ്രകാശിനെ സന്ദർശിച്ചിരുന്നു എന്നും മനസിലാക്കിയതോടെയാണ് കേസ് വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുന്നത്. വന്നവരുടെ കൂട്ടത്തിൽ ശ്രീനാഥ് ഭാസിയും പ്രയാഗയും ഉണ്ടായിരുന്നെന്ന് വ്യക്തമായതോടെ കേസിന് കൂടുതൽ പ്രചാരവും കൈവന്നു. അതേസമയം, തനിക്ക് ഓംപ്രകാശിനെ അറിയില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു. ഒരു സുഹൃത്തിനെ കാണാനായി മറ്റൊരു സുഹൃത്തിനൊപ്പം ഹോട്ടലിൽ പോയിരുന്നെന്നും അവർ വ്യക്തമാക്കി.

കൊക്കെയ്ൻ ഉപയോഗിച്ചെന്നു തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിനെതിരേ അപ്പീൽ പോകാൻ പോലീസ് ആലോചിക്കുന്നുണ്ട്. പോലീസ് റിമാൻഡ് റിപ്പോർട്ടിൽ തങ്ങളുടെ പേര് ഉൾപ്പെടുത്തി സമൂഹത്തിൽ പ്രചരിച്ചതു വ്യക്തിഹത്യയാണെന്നും അതിനു ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു സിനിമാതാരങ്ങൾ പരാതി നൽകാനുള്ള സാധ്യതയും പോലീസ് മുൻകൂട്ടി കാണുന്നുണ്ട്.

മുമ്പ് നടൻ ടിനി ടോമിനെതിരേ കേസെടുത്തതു പുലിവാലായിരുന്നു. അതിനാൽ, ഇന്നത്തെ ചോദ്യംചെയ്യലിൽ വിവരങ്ങൾ ചോദിച്ചറിയൽ മാത്രമാകും. ഇരവുരുടേയും കോൾ റെക്കോഡുകളും പോലീസ് എടുത്തിട്ടുണ്ട്. ലഹരി ഇടപാടുമായി തെളിവുകളുണ്ടോയെന്നാണു പരിശോധിക്കുന്നത്.

ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സന്ദർശിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണു പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരേ നോട്ടീസ് അയച്ചിരിക്കുന്നത്. ക്രിമിനലും ഗുണ്ടാനേതാവുമായ ഓംപ്രകാശിന്റെ മുറിയിൽ എത്തിയതിനു വിശദീകരണം നൽകേണ്ടിവരും. ലഹരി പാർട്ടി സംഘടിപ്പിച്ചതു ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നാണു പോലീസിനു ലഭിച്ച വിവരം.

താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. ബിനു ജോസഫിൽനിന്ന് അനേ്വഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഓം പ്രകാശിനെ കാണാൻ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പു കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറയുന്നത്. താൻ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു.

Related Articles
News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Kerala
  • News

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛനെയും വെട്ടി

News4media
  • Kerala
  • News
  • Top News

ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂര...

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

News4media
  • Kerala
  • News
  • Top News

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറസിക് റിപ്പോർട്ട്

News4media
  • Kerala
  • News
  • Top News

സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം

News4media
  • Kerala
  • News
  • Top News

പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്, ത...

News4media
  • Kerala
  • News
  • Top News

വിഴിഞ്ഞത്ത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സമീപത്ത് നിന്ന് അധാർകാർഡും കണ്ടെത്തി

News4media
  • Kerala
  • Top News

ആറാം ക്ലാസ്സുകാരനെ ചിത്രകലാ അധ്യാപകൻ പീഡിപ്പിച്ചു ; പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും

News4media
  • India
  • International
  • Kerala
  • News4 Special
  • Top News

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

News4media

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ ആറംഗ പൊലീസ് സംഘം; ചുമതല കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക്

News4media
  • India
  • International
  • Kerala
  • News
  • News4 Special
  • Top News

25.10.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

വനാതിർത്തിയിൽ പരുങ്ങി നിന്ന് യുവാക്കൾ ; ഡാൻസാഫ് ൻ്റെ പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ ; രണ്ട് യുവാ...

News4media
  • Kerala
  • News
  • Top News

വാഹനമിടിച്ച ശേഷം നിർത്താതെ പോയ കേസ്; ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

News4media
  • Kerala
  • News
  • Top News

വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

News4media
  • Kerala
  • News

‘ഹ,ഹ,ഹ,ഹു,ഹു…’ വെറുതെയല്ല പ്രയാഗ ഇത്തരത്തിൽ പ്രതികരിച്ചത്; ലഹരിക്കേസിൽ താരങ്ങൾക്കെതിരെ ത...

News4media
  • Kerala
  • News

ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും;...

News4media
  • Kerala
  • News
  • Top News

ലഹരിക്കേസിൽ പ്രയാഗയുടെ മൊഴി തൃപ്തികരം; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

News4media
  • Kerala
  • News
  • Top News

5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഓംപ്രകാശിനെ അറിയില്ലെന്ന് ശ്രീനാഥ് ഭാസി, ലഹരി ഉപയോഗിച്ചിട്ടില്ലെന്നു...

News4media
  • Kerala
  • News
  • Top News

ഓം ​പ്ര​കാ​ശ് ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സ്; റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പേ​രു​ള്ള എ​ല്ലാ​വ​രേ​യും ചോ​...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]