പ്രതിപക്ഷ യുവജനസംഘടനകൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.. Clashes in assembly march by opposition youth organizations
ബാരിക്കേഡ് മറികടന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരടെക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ. ഫിറോസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പൊലീസിനു നേരെ പ്രവർത്തകർ ചെരുപ്പും കല്ലും വടികളും എറിഞ്ഞു. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. കണ്ണീര്‍ വാതക ഷെല്ല് പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഓടി.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്‍റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.