കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍. മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന മേഖലകള്‍ ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമാകുന്നതോടെ തൊഴില്‍ നഷ്ടവും സംഭവിക്കും. Oman for full indigenization in more areas
നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും. നിയമങ്ങള്‍ ലംഘിക്കുന്നവർക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 300 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ലഭിക്കും.
പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരുടെ പട്ടികയില്‍ പേര്‍ രജിറ്റ്‌റര്‍ ചെയ്യാത്തവര്‍ക്ക് നിയമ രംഗത്തുള്ള ഒരു ജോലിയും ചെയ്യാന്‍ പാടില്ല. വിദേശികളുമായി പങ്കാളിത്തത്തില്‍ നടത്തുന്ന നിയമ സ്ഥാപനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളിലും വിദേശികള്‍ മാത്രം നടത്തുന്ന നിയമ സ്ഥാപനങ്ങള്‍, ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്നിവ ഒരു വര്‍ഷത്തിനുള്ളിലും സ്വദേശിവത്കരിക്കണമെന്ന് സുല്‍ത്താന്റെ ഉത്തരവില്‍ പറയുന്നു.
ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഒരു വര്‍ഷംവരെ തുടരാവുന്നതാണ്. എന്നാല്‍, ഈ കാലയളവില്‍ ഇത്തരം സ്ഥാപനങ്ങളുടെ ഷെയറുകള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല.
മന്ത്രിമാര്‍, സ്‌റ്റേറ്റ് കൗണ്‍സില്‍, മജ്‌ലിസ് ശൂറ, പബ്ലിക് പ്രൊസിക്യൂഷന്‍, സ്‌റ്റേറ്റ് ഭരണ മേഖല, സ്വകാര്യ സ്ഥാപനങള്‍ തുടങ്ങിയ മേഖലകളില്‍ വക്കീല്‍ ആയോ നിയമ ഉപദേഷ്ടാവായോ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇനി ആ മേഖലയില്‍ പൂര്‍ണമായി ജോലി ചെയ്യാന്‍ കഴിയില്ല.
ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമ രംഗത്തെ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നത്.