web analytics

സുരക്ഷാ ഭീഷണി മൂലം ഇറാനിലേക്കു പോകാതിരുന്ന മോഹൻ ബഗാൻ എഎഫ്സി ചാംപ്യൻസ് ലീഗിൽനിന്നു പുറത്ത്; എല്ലാ മത്സരങ്ങളും ‘ഫലമില്ല’ എന്ന കണക്കിൽപ്പെടുത്തി

സുരക്ഷാ ഭീഷണി മൂലം ഇറാൻ ക്ലബ് ട്രാക്ടർ എസ്‌സിയുമായുള്ള മത്സരത്തിൽ നിന്നു വിട്ടുനിന്ന കൊൽക്കത്ത ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, എഎഫ്സി ചാംപ്യൻസ് ലീഗ് 2 ചാംപ്യൻഷിപ്പിൽ നിന്നു പുറത്ത്. ഇറാനിലേക്കു പോകാതിരുന്നതോടെ ബഗാന്റെ മറ്റു മത്സരങ്ങളും ‘ഫലമില്ല’ എന്ന കണക്കിൽപ്പെടുത്തിയെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) അറിയിച്ചു. Mohun Bagan out of AFC Champions League

എഎഫ്സി ചാംപ്യൻസ് ലീഗ് 2വിൽ ട്രാക്ടർ എസ്‌സി, ഖത്തർ ക്ലബ് അൽ വക്ര, തജിക്കിസ്ഥാ‍ൻ ക്ലബ് എഫ്സി റവ്‌ഷൻ കുലോബ് എന്നിവർക്കൊപ്പമായിരുന്നു ബഗാൻ. ആദ്യ മത്സരത്തിൽ ബഗാൻ എഫ്സി റവ്‌ഷനോടു ഗോൾരഹിത സമനില വഴങ്ങിയിരുന്നു. എന്നാൽ ഈ മത്സരവും ഫലമില്ല എന്ന രീതിയിലാവും ഇനി പരിഗണിക്കുക.

ബഗാൻ ചാംപ്യൻഷിപ്പിൽ നിന്നു പിൻമാറിയതായും ഔദ്യോഗിക രേഖകളിലുണ്ടാവും. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഒക്ടോബർ 2ന് ഇറാൻ നഗരമായ തബ്രിസിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ നിന്ന് ബഗാൻ പിന്മ‍ാറിയത്.

ഇസ്രയേലുമായി തുടരുന്ന സംഘർഷാവസ്ഥ മൂലം ഇറാനിലെ സുരക്ഷാ സാഹചര്യങ്ങളിൽ കളിക്കാർ ആശങ്ക പ്രകടിപ്പിച്ചതു കൊണ്ടാണ് പിൻമാറ്റമെന്ന് നേരത്തേ എഎഫ്സിക്കയച്ച കത്തിൽ ബഗാൻ വ്യക്തമാക്കിയിരുന്നു.

മത്സരം നിഷ്പക്ഷവേദിയിലേക്കു മാറ്റുകയോ തീയതി മാറ്റുകയോ ചെയ്യണം എന്നായിരുന്നു ബഗാന്റെ ആവശ്യം. ബഗാൻ പിന്മ‍ാറ്റം പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ ഇക്കാര്യങ്ങളൊന്നും എഎഫ്സി പരിഗണിച്ചില്ല. തീരുമാനത്തിൽ ബഗാൻ മാനേജ്മെന്റോ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനോ പ്രതികരിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

Related Articles

Popular Categories

spot_imgspot_img