വെയർ എവർ യു ​ഗോ വൈഫൈ ദെയർ; ബിഎസ്എൻഎൽ പഴയ ബിഎസ്എൻഎൽ അല്ല; കേരളത്തിലും സർവത്ര Wi-Fi, വീട് വിട്ട് പോയാലും വീട്ടിലെ വൈഫൈ കിട്ടും

തിരുവനന്തപുരം: സർക്കാർ ടെലികോം കമ്പനിയാണ് ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡ്. എല്ലായിടത്തും ആളുകൾക്ക് അതിവേഗ ഇന്റർനെറ്റ് ആക്സസ് ചെയ്യാനാകുന്ന സൌകര്യമാണ് കമ്പനി ഒരുക്കുന്നത്. ഇനി നിങ്ങളുടെ വീട്ടിലെ വൈഫൈ നിങ്ങളെവിടെ പോയാലും ലഭിക്കും. ഇതിനായി കമ്പനി അവതരിപ്പിക്കുന്നത് സർവത്ര സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈ-ഫൈയാണ്.Wi-Fi is everywhere in Kerala too, even if you leave home, you can get Wi-Fi at home

എവിടെ പോയാലും വീട്ടിലെ ഫൈബർ-ടു-ദി-ഹോം (FTTH) വൈഫൈ കണക്ഷൻ ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന ‘സർവ്വത്ര’ വൈഫൈ പദ്ധതി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ കേരളത്തിലേക്കും കൊണ്ടുവരുന്നു. വീട്ടിൽ ബിഎസ്എൻഎൽ വൈഫൈ കണക്ഷൻ ഉള്ളവർക്ക് വീടിന് പുറത്തുപോയാലും വൈഫൈ ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് സർവ്വത്ര എന്ന പേരിൽ അറിയപ്പെടുന്നത്.

‘സർവ്വത്ര’ എന്ന ബിഎസ്എൻഎൽ പദ്ധതിയുടെ പ്രത്യേകത

എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ഫോണിൽ നോക്കുമ്പോൾ റേഞ്ചും ഇൻറർനെറ്റും ഇല്ല എന്ന പരാതി പലർക്കുമുള്ളതാണ്. വീട്ടിൽ ബിഎസ്എൻഎൽ വൈഫൈ കണക്ഷൻ ഉള്ളവർക്ക് ഇത്തരം സാഹചര്യങ്ങളിൽ വൈഫൈ റോമിംഗ് സംവിധാനം വഴി എവിടെയിരുന്നും വീട്ടിലെ വൈഫൈ ഫോണിൽ ഉപയോഗിക്കാം എന്നതാണ് ‘സർവ്വത്ര’ എന്ന ബിഎസ്എൻഎൽ പദ്ധതിയുടെ പ്രത്യേകത. അതായത്, നിങ്ങളുടെ വീട് തിരുവനന്തപുരത്താണ് എന്ന് സങ്കൽപിക്കുക. നിങ്ങൾ മറ്റേത് ജില്ലയിൽ പോയാലും വീട്ടിലെ ബിഎസ്എൻഎൽ വൈഫൈ കണക്ഷൻ അവിടെ വച്ച് ഫോണിൽ ഉപയോഗിക്കാൻ കഴിയും. ബിഎസ്എൻഎല്ലിൻറെ സർവ്വത്ര എന്ന സംവിധാനം ഉപയോഗിച്ചാണ് വീട്ടിലെ വൈഫൈ കണക്ഷൻ ഫോണിൽ ഇന്ത്യയിലെവിടെയും ലഭിക്കുക.

എങ്ങനെയാണ് വീട്ടിലെ വൈഫൈ കണക്ഷൻ മറ്റെവിടെയിരുന്നും ഉപയോഗിക്കാൻ കഴിയുക എന്ന് നോക്കാം. സർവ്വത്ര സംവിധാനം ലഭിക്കാൻ നിങ്ങൾ ഇൻറർനെറ്റ് ആക്സസ് ചെയ്യാൻ ശ്രമിക്കുന്ന സ്ഥലത്തും ബിഎസ്എൻഎല്ലിൻറെ വൈഫൈ കണക്ഷൻ ഉണ്ടാകേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ സുഖമായി ഇത്തരത്തിൽ ബിഎസ്എൻഎല്ലിൻറെ സർവ്വത്ര വൈഫൈ ഉപയോഗിക്കാൻ കഴിയും. നിങ്ങളൊരു റെയിൽവേ സ്റ്റേഷനിലാണെങ്കിൽ അവിടുത്തെ വൈഫൈയുമായി വീട്ടിലെ വൈഫൈ ബന്ധിപ്പിച്ചാണ് ഫോണിൽ ഇൻറർനെറ്റ് ലഭ്യമാവുക. ഇന്ത്യയിലുനീളം FTTH ശ്യംഖലയുള്ളത് ബിഎസ്എൻഎല്ലിൻറെ സർവ്വത്ര പദ്ധതിക്ക് ഗുണകരമാകും.

പരീക്ഷണം കേരളത്തിൽ…

ഈ പ്രോജക്റ്റ് ഇതുവരെ പരീക്ഷണ ഘട്ടത്തിലായിരുന്നു. കേരളത്തിലായിരുന്നു ബിഎസ്എൻഎൽ സർവ്വത്ര വൈ-ഫൈ ട്രയൽ നടത്തിയത്. ഇപ്പോൾ പരീക്ഷണം പൂർത്തിയായെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സർവ്വത്ര വൈ-ഫൈ കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത്…

ഇത്തരം സാങ്കേതികവിദ്യ ഗ്രാമപ്രദേശങ്ങളിലെ വരിക്കാരിലേക്കും അതിവേഗ ഇന്റർനെറ്റ് നൽകും. ഈ സ്കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ സ്വയം രജിസ്റ്റർ ചെയ്യണം. ഇത് വളരെ സുരക്ഷിതമായ സംവിധാനമാണെന്നും സർക്കാർ ടെലികോം ഓപ്പറേറ്റർ പറയുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

BSNL 4G ടവറുകൾ

കേരളത്തിൽ 1000 4G ടവറുകൾ വിന്യസിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതിവേഗ 4ജി എത്തിക്കുമ്പോൾ സർക്കാർ കമ്പനി കേരളത്തെ കൈവിടുന്നില്ല. കാരണം, മികച്ച വരിക്കാരാണ് സംസ്ഥാനത്ത് നിന്നും ബിഎസ്എൻഎല്ലിനുള്ളത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടവറുകൾ പ്രവർത്തിക്കുന്നത്. ഉൾഗ്രാമങ്ങളിലേക്ക് വരെ 4ജി എത്തിക്കുക എന്നതാണ് സർക്കാർ കമ്പനിയുടെ ലക്ഷ്യം.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

Related Articles

Popular Categories

spot_imgspot_img