പച്ചക്കറിത്തട്ടിൽ ഞെട്ടിത്തെറിക്കുന്ന വില; തക്കാളിക്ക് കിലോ 100 രൂപ; വില ഇനിയും ഉയരുമെന്ന് വിലയിരുത്തല്‍

തക്കാളിവില രാജ്യത്ത് പലയിടത്തും നൂറുകടന്നു. സെപ്റ്റംബര്‍ അവസാനത്തോടെ 60 രൂപ കടന്ന തക്കാളി വില ഒക്ടോബര്‍ ആദ്യവാരത്തോടെ 100 തൊടുകയായിരുന്നു. ഉത്സവ സീസണ്‍ ആയതിനാല്‍ വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.Tomato prices have crossed hundred in many parts of the country

നാസിക്കില്‍ 20 കിലോ വരുന്ന പെട്ടിക്ക് 1,500–1,600 രൂപയാണ് വില. അമിത മഴയും വൈറസ് ആക്രമണവുമാണ് ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. മഹാരാഷ്ട്ര അടക്കമുള്ള പ്രധാന ഉല്പാദന സംസ്ഥാനങ്ങളെല്ലാം വിള നാശ ഭീഷണി നേരിടുകയാണ്.

തക്കാളിക്ക് ഗണ്യമായി വില ഇടിഞ്ഞ സമയങ്ങളില്‍ പല കർഷകരും ഇതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതും ഉല്പാദനം കുറയാന്‍ കാരണമായി.

ഈ വര്‍ഷം ജൂണിലും തക്കാളി വില 100 രേഖപ്പെടുത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ വിപണിവില പിടിച്ചുനിര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കി തക്കാളി വില്പന ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇന്നലെ വിപണി വിലയായ 90ല്‍ നിന്ന് 65 രൂപയായി കുറച്ചായിരുന്നു വില്പന. മണ്ഡികളിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ച് കിലോയ്ക്ക് 65 രൂപ നിരക്കിൽ എൻസിസിഎഫാണ് വിതരണം ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

Related Articles

Popular Categories

spot_imgspot_img