പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സഹോദരന് 123 വർഷം തടവ്. പ്രതി ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം.Brother sentenced to 123 years in prison for raping 12-year-old girl and making her pregnant
മഞ്ചേരി പോക്‌സോ കോടതി ജഡ്‌ജി എം.അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെൺകുട്ടിയുടെ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിക്കണം.
2019ലുള്ള കേസിലാണ് വിധി വന്നത്. 12ാം വയസിലാണ് പെൺകുട്ടിയെ 19കാരനായ സഹോദരന്‍ പീഡിപ്പിച്ചത്. തുടർന്ന് ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു.
കേസിന്റെ വിചാരണവേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്.