പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക വിലയിരുത്തൽ. രാത്രി ഒമ്പത് മണിയോടുകൂടിയായിരുന്നു തീപിടിത്തം. Fire broke out in the agrashala of Paramekkao temple
അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അട്ടിമറി ഉണ്ടോ എന്ന് സംശയമെന്നും, അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം പൊലീസിനോട് ആവശ്യപ്പെട്ടു.
പൂരം സമയത്ത് കഞ്ഞി കൊടുക്കാൻ കരുതിവെച്ചിരുന്ന പാളപാത്രങ്ങൾ പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.